നോർക്ക റൂട്ട്സ്-കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് ജൂലൈ 20ന്

ലോൺ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ (CMD) നേതൃത്വത്തില്‍ ബിസിനസ്സ് ഓറിയന്റേഷന്‍ പ്രോഗ്രാമും സംഘടിപ്പിക്കുന്നുണ്ട്.

pravasi business loan camp to be held in Malappuram on July 20

തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി മലപ്പുറത്ത് നോർക്ക റൂട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന  ബിസിനസ് ലോൺ ക്യാമ്പും എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ നടപ്പുസാമ്പത്തികവര്‍ഷത്തെ പ്രോഗ്രാമുകളുടെ സംസ്ഥാനതല ഉദ്ഘാടനവും  മറ്റന്നാള്‍ (ജൂലൈ 20) മലപ്പുറം എം.എല്‍.എ ശ്രീ. പി. ഉബൈദുളള നിര്‍വ്വഹിക്കും. 

റോസ് ലോഞ്ച് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷതയും കാനറാ ബാങ്ക് ജനറല്‍ മാനേജരും എസ്.എല്‍.ബി.സി കണ്‍വീനറുമായ ശ്രീ. പ്രദീപ്. കെ.എസ് മുഖ്യപ്രഭാഷണവും നിര്‍വ്വഹിക്കും. നോര്‍ക്ക റൂട്ട്സില്‍ നിന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്രീ. അജിത് കോളശ്ശേരി സ്വാഗതവും കോഴിക്കോട് സെന്റര്‍ മാനേജര്‍ സി. രവീന്ദ്രന്‍ നന്ദിയും പറയും. 

Read Also -  മാസശമ്പളം മൂന്ന് ലക്ഷത്തിന് മുകളിൽ! 4,000 മലയാളികൾക്ക് തൊഴിൽ സാധ്യത, വമ്പൻ പദ്ധതിയുമായി ജര്‍മനി

ലോൺ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ (CMD) നേതൃത്വത്തില്‍ ബിസിനസ്സ് ഓറിയന്റേഷന്‍ പ്രോഗ്രാമും സംഘടിപ്പിക്കുന്നുണ്ട്. പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം. താല്പര്യമുള്ളവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം.   പാസ്സ്‌പോർട്ടിന്റെ കോപ്പിയും,രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ,ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ്, പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ്  ലോൺ ക്യാമ്പില്‍ പങ്കെടുക്കേണ്ടത്.   

 

Latest Videos
Follow Us:
Download App:
  • android
  • ios