ഒരു ലക്ഷം ദിർഹം സമ്മാനം! കാശിന്‍റെയല്ല, 13 വർഷത്തെ കഷ്ടപ്പാടാണ്; മലയാളി ക്ലീനിംഗ് അസിസ്റ്റന്‍റിന് യുഎഇയിൽ ആദരം
തിരിച്ചടികൾ മറികടന്ന് 13 വർഷത്തെ സർവീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് ആദരം. പ്രമീളയെ യുഎഇ മാനവ വിഭവശേഷി മന്ത്രാലയം അഭിനന്ദിച്ചു.
ദുബൈ: തൊഴിൽ മികവിന് യുഎഇ മാനവ വിഭവ ശേഷി പുരസ്കാരം നേടി മലയാളി. കനേഡിയൻ മെഡിക്കൽ സെന്‍റർ ജീവനക്കാരി പ്രമീള കൃഷ്ണൻ ആണ് എമിറേറ്റ്സ് ലേബർ അവാർഡ് നേടിയത്. ഒരു ലക്ഷം ദിർഹം ആണ് സമ്മാനം. ക്ളീനിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ് പ്രമീള. തുകയ്ക്ക് ഒപ്പം മറ്റു ആനുകൂല്യങ്ങളും ലഭിക്കും. തിരിച്ചടികൾ മറികടന്ന് 13 വർഷത്തെ സർവീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് ആദരം. പ്രമീളയെ യുഎഇ മാനവ വിഭവശേഷി മന്ത്രാലയം അഭിനന്ദിച്ചു. പ്രമീളയുടെ കഥ പറയുന്ന ചെറിയ ഒരു വീഡിയോയും മാനവ വിഭവ ശേഷി മന്ത്രാലയം എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.
രാവിലെ എട്ട് മണിക്കാണ് പ്രമീള ജോലിക്ക് എത്തുക. ഡോക്ടര്‍മാരുടെ റൂമുകളും മറ്റ് ആദ്യം പരിശോധിക്കും. മെഡിക്കല്‍ വേസ്റ്റുകളും മറ്റ് മാലിന്യങ്ങളുമെല്ലാം മാറ്റി എല്ലാം ശുചിയാക്കും. ഒമ്പത് മണി ആകുമ്പേഴേക്കും ഈ ജോലികള്‍ എല്ലാം കൃത്യമായി പൂര്‍ത്തീകരിക്കുമെന്ന് പ്രമീള പറഞ്ഞു. നാട്ടില്‍ ഒരു ബുദ്ധിമുട്ട് ഉണ്ടായ അവസ്ഥയിലാണ് 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ എത്തുന്നത്. ഇപ്പോള്‍ എല്ലാം സന്തോഷകരമായിട്ട് മുന്നോട്ട് പോകുന്നുണ്ടെന്നും പ്രമീള പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം