സൗദിയില്‍ ജനസംഖ്യ വര്‍ധിച്ചു; വിദേശികളുടെ എണ്ണത്തില്‍ കുറവ്

രണ്ടര വർഷത്തിനിടെ സൗദിയിൽ പത്തൊൻപതു ലക്ഷത്തോളം വിദേശികൾക്കാണ് തൊഴിൽ നഷ്ടമായത്. ഇത് വിദേശികളുടെ എണ്ണം രാജ്യത്തു കുറയാനിടയായി. 

Population in Saudi Arabia increased

റിയാദ്: സൗദിയിലെ മൊത്തം ജനസംഖ്യ ഉയര്‍ന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്‍റെ റിപ്പോർട്ട്. ആകെ ജനസംഖ്യയായ3.42 കോടിയില്‍ ഒരു കോടി മുപ്പത്തിയൊന്നു ലക്ഷം വിദേശികളാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ സ്വദേശികളുടെ എണ്ണം 2.11 കോടിയാണ്. വിദേശികൾ 1.31 കോടിയും. ആകെ ജനസംഖ്യയിൽ 38.3 ശതമാനം വിദേശികളാണ്. ഈ വർഷം ആദ്യപകുതിയിലെ കണക്കുകൾ പ്രകാരം സൗദിയിലെ ആകെ ജനസംഖ്യ മൂന്നു കോടി നാല്പത്തിരണ്ടു ലക്ഷത്തി ഇരുപതിനായിരമായി ഉയർന്നതായാണ് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോർട്ട്.

കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ ഇത് മൂന്നുകോടി മുപ്പത്തിനാല് ലക്ഷത്തി പതിനായിരമായിരുന്നു. ജനസംഖ്യയിൽ പുരുഷന്മാരാണ് രാജ്യത്ത് കൂടുതൽ.
പുരുഷന്മാർ 57.7 ശതമാനവും സ്ത്രീകൾ 42.3 ശതമാനവുമാണ്. അതേസമയം രണ്ടര വർഷത്തിനിടെ സൗദിയിൽ പത്തൊൻപതു ലക്ഷത്തോളം വിദേശികൾക്കാണ് തൊഴിൽ നഷ്ടമായത്. ഇത് വിദേശികളുടെ എണ്ണം രാജ്യത്തു കുറയാനിടയായി. 

Latest Videos
Follow Us:
Download App:
  • android
  • ios