രഹസ്യ വിവരം, പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം; പിടിച്ചെടുത്തത് കോടികൾ വിലമതിക്കുന്ന 7.8 കിലോ മയക്കുമരുന്ന്
രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.
മനാമ: ബഹ്റൈനില്‍ വന്‍ മയക്കുമരുന്ന് വേട്ട. 7.8 കിലോയിലേറെ ലഹരിമരുന്നാണ് പിടികൂടിയത്. 54,000 ദിനാര്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യക്കാരായ നിരവധി പേര്‍ അറസ്റ്റിലായി.
പൊലീസ് നടത്തിയ പ്രധാന ദൗത്യത്തിലാണ് പ്രതികള്‍ പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേക സംഘം അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികളെ തിരിച്ചറിയുകയും അവരെ മയക്കുമരുന്നുമായി പിടികൂടുകയുമായിരുന്നു. തുടര്‍ നിയമ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മയക്കുമരുന്ന് കച്ചവടം സംബന്ധമായ വിവരങ്ങൾ പൗരന്മാർക്കും താമസക്കാർക്കും 996 ഹോട്ട്ലൈനിൽ അറിയിക്കാം. 996@interior.gov.bh എന്ന ഇ-മെയിൽ വിലാസത്തിലും വിവരങ്ങൾ നൽകാം.
Read Also - കുറഞ്ഞ നിരക്കില്‍ വിമാന യാത്ര; പരിമിതകാല ഓഫര്‍, ലോ ഫെയര്‍-മെഗാ സെയിലുമായി സലാം എയര്‍
250 ദിനാറിന് മൂന്ന് ബിഎച്ച്കെ അപ്പാര്‍ട്ട്മെന്‍റ് വാടകയ്ക്ക്; കണ്ടാൽ ആകർഷകം, പക്ഷേ ഉള്ളിൽ ചതി, മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ അപ്പാര്‍ട്ട്മെന്‍റുകളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അധികൃതര്‍. അല്‍ ഫിന്‍റാസില്‍ ഒരു മാസ്റ്റർ ബെഡ്‌റൂം ഉൾപ്പെടെ മൂന്ന് മുറികളുള്ള അപ്പാര്‍ട്ട്മെന്‍റ് വാടകയ്ക്കെന്ന് പരസ്യം, പാർക്കിംഗ് സ്ഥലവും വാഗ്ദാനം ചെയ്യുന്ന ഈ അപ്പാര്‍ട്ട്മെന്‍റിന് 250 ദിനാറാണ് വാടകയെന്നാണ് പരസ്യത്തിലുള്ളത്. എന്നാല്‍ ഇതിന് പിന്നില്‍ വാടകയ്ക്ക് വീട് അന്വേഷിക്കുന്നവരെ ലക്ഷ്യമിട്ടുള്ള ചതി ആയേക്കാമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. തട്ടിപ്പ് സംഘത്തിന്‍റെ രീതിക്ക് അധികൃതര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് ഈ പരസ്യമാണ്.
ഒറ്റനോട്ടത്തിൽ ആകർഷകമായി തോന്നുന്നതാണ് പരസ്യം. എന്നാല്‍ ഒരു വീട് വാടകയ്‌ക്കെടുക്കാൻ ശ്രമിക്കുന്നവരെ ലക്ഷ്യമിട്ട് തട്ടിപ്പുകാർ ഒരുക്കുന്ന കെണിയാകാം ഇതെന്നാണ് മുന്നറിയിപ്പ്. അടുത്ത കാലത്തായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരവധി വ്യാജ ക്ലിപ്പുകൾ പ്രചരിക്കുന്നുണ്ട്. നിക്ഷേപ കെട്ടിടങ്ങളിലെ അപ്പാർട്ട്‌മെന്‍റുകളും പ്രൈം ഏരിയകളിലെ സ്വകാര്യ ഭവനങ്ങളും സമാന പ്രോപ്പർട്ടികളുടെ മാർക്കറ്റ് ശരാശരിയേക്കാൾ വളരെ കുറവായ വാടകയ്ക്ക് നൽകുമെന്നാണ് പരസ്യങ്ങളില്‍ പറയുന്നത്. തട്ടിപ്പുകാർ സാധാരണയായി കുവൈത്തിലെ പ്രമുഖ അപ്പാർട്ട്മെന്‍റ് റെന്‍റര്‍ വെബ്‌സൈറ്റുകളിൽ നിന്ന് വീഡിയോകൾ എടുത്ത് ഒറിജിനൽ ഓഡിയോ നീക്കം ചെയ്യുകയും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് മറ്റ് ശബ്ദങ്ങൾ ഉപയോഗിച്ച് എഡിറ്റ് ചെയ്തുമാണ് ഈ പരസ്യങ്ങളുണ്ടാക്കുന്നത്. വന്‍ സാമ്പത്തിക തട്ടിപ്പാണ് ലക്ഷ്യമാക്കുന്നതെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.
https://www.youtube.com/watch?v=Ko18SgceYX8