പിഎംഎ ഗഫൂറിനും ഗായകന്‍ ഇമ്രാന്‍ ഖാനും ബഹ്‌റൈനില്‍ സ്വീകരണം
മനാമ തിങ്കഴാച നടക്കുന്ന മൈത്രി സോഷ്യല്‍ അസോസിയേഷന്റെ അഞ്ചാം വാര്‍ഷികവും ഇശല്‍ ഫെസ്റ്റ്-22 ല്‍ പങ്കെടുക്കാനാണ് ഇരുവരും ബഹ്‌റൈനില്‍ എത്തിച്ചേര്‍ന്നത്.
മനാമ: പ്രമുഖ മോട്ടിവേറ്റര്‍ പിഎംഎ ഗഫൂറിനും ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ഇമ്രാന്‍ ഖാനും ബഹ്‌റൈന്‍ ഏയര്‍പ്പോര്‍ട്ടില്‍ മൈത്രി ഭാരവാഹികള്‍ സ്വീകരണം നല്‍കി.
മനാമ തിങ്കഴാച നടക്കുന്ന മൈത്രി സോഷ്യല്‍ അസോസിയേഷന്റെ അഞ്ചാം വാര്‍ഷികവും ഇശല്‍ ഫെസ്റ്റ്-22 ല്‍ പങ്കെടുക്കാനാണ് ഇരുവരും ബഹ്‌റൈനില്‍ എത്തിച്ചേര്‍ന്നത്. സല്‍മാനിയ കെസിഎ ഹാളില്‍ രാത്രി 7 മണിക്ക് ആരംഭിക്കുന്ന സാംസ്‌കാരി സമ്മേളനത്തില്‍ ബഹ്‌റൈനിലെ സാമൂഹ്യ പ്രവര്‍ത്തകരും മറ്റ് സംഘടന നേതാക്കളും പങ്കെടുക്കും.
അദ്‌ലിയ ഫുട്‌ബോള്‍ ക്ലബ് നവീകരണം പുരോഗമിക്കുന്നു
തുടര്‍ന്ന് പിഎംഎ ഗഫൂര്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന മാനസിക പ്രയാസങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഒരു മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന പ്രഭാഷണം നടത്തും. പ്രസ്തുത പരിപാടിയില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ഇമ്രാന്‍ ഖാനും ,ഒപ്പം ബഹ്‌റൈനിലെ ഗായകന്‍മാരയാ രാജീവ്, ദില്‍ഷാദ് അവതരിപ്പികുന്ന ഇശല്‍ ഫെസ്റ്റ്-22 നടക്കും
വിശദവിവരങ്ങള്‍
+973 3434 3410
+973 3433 8436