Asianet News MalayalamAsianet News Malayalam

ചെടികളിലെ പ്രാണികളെ തുരത്താൻ മരുന്ന് തളിക്കുന്നതിനിടെ ചെറുവിമാനം തകർന്നു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

അപകടത്തിൽ നിന്ന് പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. 

(പ്രതീകാത്മക ചിത്രം)

pilot escaped from airplane crash in saudi
Author
First Published Oct 11, 2024, 4:34 PM IST | Last Updated Oct 11, 2024, 4:40 PM IST

ജിസാന്‍: സൗദി അറേബ്യയിലെ തെക്കന്‍ ജിസാനില്‍ ചെറുവിമാനം തകര്‍ന്നുവീണു. ജിസാന്‍ മേഖലയിലെ അല്‍ ഹാരിത് ഗവര്‍ണറേറ്റില്‍ സസ്യങ്ങളിലെ പ്രാണികളെ തുരത്താനുള്ള മരുന്ന് തളിക്കുന്ന ദൗത്യത്തിനിടെയാണ് വിമാനം തകര്‍ന്നത്. പൈലറ്റ് രക്ഷപ്പെട്ടു.

അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട പൈലറ്റിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. സൗ​ദി നാ​ഷ​ന​ൽ സെ​ന്‍റര്‍ ഫോ​ർ ദി ​പ്രി​വ​ൻ​ഷ​ൻ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ ഓ​ഫ് പ്ലാന്‍റ്​ പെ​സ്​​റ്റ്​​സ്​ ആ​ൻ​ഡ് അ​നി​മ​ൽ ഡി​സീ​സ​സ്​ (വാ​ഖ)​യു​ടെ വി​മാ​ന​മാ​ണി​ത്. ജി​സാ​ൻ മേ​ഖ​ല​യി​ലെ പ്രാ​ണി​ക​ൾ​ക്കെ​തി​രെ​യു​ള്ള നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്ന് വാ​ഖ അ​റി​യി​ച്ചു.

Read Also -  ഫാമിൽ മിന്നൽ റെയ്ഡ്, ഉദ്യോഗസ്ഥരുടെ സംയുക്ത ഇടപെടൽ; പിടികൂടിയത് ലൈസൻസില്ലാതെ സൂക്ഷിച്ച 27 കോടിയുടെ പുകയില

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios