പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അപകടം; മലയാളി ഉൾപ്പെടെ രണ്ട് പ്രവാസികളും ഒരു സൗദി പൗരനും മരിച്ചു
മലയാളിയും ബംഗാൾ സ്വദേശിയും സഞ്ചരിച്ച പിക്കപ്പ് വാനും, സൗദി പൗരൻ സഞ്ചരിച്ച കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
റിയാദ്: സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി ഉൾപ്പടെ മൂന്ന് മരണം. തായിഫിൽനിന്ന് റാനിയയിലേക്കുള്ള യാത്രക്കിടെയുണ്ടായ അപകടത്തിൽ എറണാകുളം ആലുവ വെളിയത്തുനാട് സ്വദേശി കണ്ണചാരുപറമ്പിൽ അബ്ദുൽ ഖാദർ, പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ബാരുൺ ഭാഗ്ദി എന്നിവും ഒരു സൗദി പൗരനുമാണ് മരിച്ചത്.
മലയാളിയും ബംഗാൾ സ്വദേശിയും സഞ്ചരിച്ച പിക്കപ്പ് വാനും സൗദി പൗരൻ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. മൃതദേഹങ്ങൾ തായിഫ് കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്ക് സാമൂഹിക പ്രവർത്തകൻ പന്തളം ഷാജിയുടെ നേതൃത്വത്തിൽ നവോദയ തായിഫ് കമ്മിറ്റി രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം