യുഎഇയിൽ പെട്രോൾ വില കുറയും; ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തിൽ വരും, പുതിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചു
പുതിയ ഇന്ധനവില ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
അബുദാബി: യുഎഇയില്‍ ജൂലൈ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിന് വില കുറഞ്ഞപ്പോള്‍ ഡീസല്‍ വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായി. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് പുതിയ വില പ്രഖ്യാപിച്ചത്. പുതിയ ഇന്ധനവില ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
Read Also - നൂറിലേറെ ഒഴിവുകള്‍, വിവിധ നഗരങ്ങളില്‍ റിക്രൂട്ട്മെന്‍റ് ഡ്രൈവ്; വന്‍ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് ഇത്തിഹാദ്
സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.99 ദിര്‍ഹമാണ് പുതിയ നിരക്ക്. ജൂണ്‍ മാസത്തില്‍ 3.14 ദിര്‍ഹം ആയിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.88 ദിര്‍ഹമാണ് പുതിയ നിരക്ക്. ജൂണ്‍ മാസത്തില്‍ ഇത് 3.02 ദിര്‍ഹം ആയിരുന്നു. ഇ പ്ലസ് 91 പെട്രോളിന് 2.80 ദിര്‍ഹമാണ് പുതിയ നിരക്ക്. 2.95 ദിര്‍ഹം ആയിരുന്നു. ഡീസല്‍ ലിറ്ററിന് 2.89 ദിര്‍ഹമാണ് പുതിയ വില. 2.88 ദിര്‍ഹമാണ് നിലവിലെ വില.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം