പെട്രോള്‍, ഡീസൽ നിരക്കുകൾ കുറച്ച് യുഎഇ; പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതൽ പ്രാബല്യത്തിൽ

പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

petrol diesel prices decreased in uae

അബുദാബി: യുഎഇയില്‍ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

സൂപ്പര്‍  98 പെട്രോള്‍ ലിറ്ററിന് 2.90 ദിര്‍ഹമാണ് പുതിയ നിരക്ക്. ഓഗസ്റ്റ് മാസത്തില്‍ ഇത് 3.05 ദിര്‍ഹം ആയിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.78 ദിര്‍ഹം ആണ് പുതിയ നിരക്ക്. 2.93 ആണ് നിലവിലെ നിരക്ക്. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.71 ആണ് പുതിയ വില. ഓഗസ്റ്റ് മാസത്തില്‍ 2.86 ദിര്‍ഹം ആയിരുന്നു. ഡീസല്‍ ലിറ്ററിന് 2.78 ദിര്‍ഹം ആണ് പുതിയ നിരക്ക്. നിലവില്‍ 2.95 ദിര്‍ഹം ആണ്.

Read Also - വിവാദങ്ങൾക്കൊടുവിൽ നോര്‍വേ രാജകുമാരി മാര്‍ത്ത ലൂയിസ് വിവാഹിതയാകുന്നു; വരൻ സ്വയം പ്രഖ്യാപിത ആത്മീയ ഗുരു

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios