മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ വില; ഖത്തറില്‍ ജൂണ്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു
ആഗോള എണ്ണ വിപണി നിരക്ക് അനുസരിച്ചാണ് ഖത്തറില്‍ എല്ലാ മാസവും ഇന്ധന വില നിശ്ചയിക്കുന്നത്.
ദോഹ: ഖത്തറില്‍ ജൂണ്‍ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു. മേയ് മാസത്തിലെ നിരക്ക് തന്നെ തുടരും. മേയ് മാസത്തിലെ നിരക്കായ, പ്രീമിയം പെട്രോള്‍ ലീറ്ററിന് 1.95 റിയാല്‍, സൂപ്പറിന് 2.10 റിയാല്‍, ഡീസലിന് 2.05 റിയാല്‍ തന്നെ ജൂണിലും തുടരുമെന്ന് ഖത്തര്‍ എനര്‍ജി അധികൃതര്‍ പ്രഖ്യാപിച്ചു.
ആഗോള എണ്ണ വിപണി നിരക്ക് അനുസരിച്ചാണ് ഖത്തറില്‍ എല്ലാ മാസവും ഇന്ധന വില നിശ്ചയിക്കുന്നത്. കുറച്ചു മാസങ്ങളായി പ്രീമിയം പെട്രോള്‍ വിലയില്‍ മാത്രമാണ് ഏറ്റക്കുറച്ചിലുകളുള്ളത്. പെട്രോള്‍ സൂപ്പര്‍ ഗ്രേഡിന്റെയും ഡീസലിന്റെയും നിരക്ക് സ്ഥിരമാണ്.
Read Also - ഒറ്റരാത്രിയില്‍ കോടീശ്വരന്‍; അപ്രതീക്ഷിത സമ്മാനം തേടിയെത്തി, ഗള്‍ഫില്‍ ഇന്ത്യക്കാരന് ലഭിച്ചത് വമ്പന്‍ തുക
പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു; യുഎഇയിൽ പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും
അബുദാബി: യുഎഇയില്‍ ജൂണ്‍ മാസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. യുഎഇ ഇന്ധന വില നിര്‍ണയ സമിതിയാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. പുതിയ ഇന്ധനവില ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.14 ദിര്‍ഹമാണ് പുതിയ വില. മെയ് മാസത്തില്‍ ഇത് 3.34 ദിര്‍ഹം ആയിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 3.02 ദിര്‍ഹമാണ് ജൂണ്‍ മാസത്തിലെ വില. നിലവില്‍ ഇത് 3.22 ദിര്‍ഹമാണ്. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.95 ദിര്‍ഹമാണ് പുതിയ നിരക്ക്. മെയ് മാസത്തില്‍ 3.15 ദിര്‍ഹം ആയിരുന്നു. ഡീസല്‍ ലിറ്ററിന് 2.88 ദിര്‍ഹമാണ് പുതിയ വില. മെയ് മാസത്തില്‍ 3.07 ദിര്‍ഹമായിരുന്നു.