ഉംറ വിസയിൽ ഹജ്ജ് ചെയ്യാൻ അനുവദിക്കില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം

വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹജ്ജ്​ പ്രചാരണങ്ങളുടെ പ്രമോട്ടർമാരെ പിടികൂടാൻ വ്യാപകമായ നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്​.

People on umrah visa cant perform hajj said ministry

റിയാദ്: സൗദി അറേബ്യയിൽ താമസിക്കുന്ന ഉംറ വിസക്കാർക്ക് ആ വിസ ഉപയോഗിച്ച് ഹജ്ജ് ചെയ്യാൻ കഴിയില്ലെന്ന്​ ഹജ്ജ്, ഉംറ മന്ത്രാലയത്തി​െൻറ മുന്നറിയിപ്പ്​. ഉംറ തീർഥാടകർ വിസയുടെ കാലാവധി പാലിക്കണം​. കാലാവധി അവസാനിക്കുന്നതിന് മുമ്പ് മക്ക വിടണം. 

പ്രത്യേകിച്ച് മസ്​ജിദുൽ ഹറാം പരിസരത്തുണ്ടാവരുത്​. അല്ലാത്തപക്ഷം നിയമനടപടി നേരി​േടണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഹജ്ജുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലംഘിക്കുന്നത് തടയാൻ സുരക്ഷ വകുപ്പ്​ തീവ്രശ്രമം തുടരുകയാണ്​. മക്കക്കടുത്തുള്ള ചെക്ക്​ പോസ്​റ്റുകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്​. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹജ്ജ്​ പ്രചാരണങ്ങളുടെ പ്രമോട്ടർമാരെ പിടികൂടാൻ വ്യാപകമായ നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്​. വ്യാജ ഹജ്ജ്​ പരസ്യങ്ങൾ നൽകിയ ചിലയാളുകൾ ഇതിനകം പൊലീസ്​ പിടിയിലായിട്ടുണ്ട്​. അനുമതിയില്ലാതെ ഹജ്ജ് ചെയ്യാനെത്തുന്നത്​ ഉൾപ്പടെ നിയമ ലംഘം നടത്തുന്നവർക്കുള്ള പിഴശിക്ഷ ദുൽഖഅദ്​ 25 മുതൽ അടുത്ത വർഷം ദുൽഹജ്ജ്​ 14 വരെയുള്ള കാലാവധിയിൽ നടപ്പാക്കാൻ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 

Read Also - പല തവണ ഭാഗ്യം കൈവിട്ടു, വിജയിച്ചപ്പോൾ വിശ്വസിക്കാനായില്ല; വമ്പൻ സമ്മാനം സ്വന്തമാക്കി രണ്ട് ഇന്ത്യക്കാർ

ഹജ്ജിന്‍റെ ഈ​ ദിവസങ്ങളിൽ ഹജ്ജ്​ പെർമിറ്റ്​ കൈവശമുള്ളവർക്ക്​ ഒഴികെ മറ്റാർക്കും ഉംറ​ പെർമിറ്റ്​ അനുവദിക്കുകയില്ല. മക്ക, മധ്യമേഖല, പുണ്യസ്ഥലങ്ങൾ, റുസൈഫയിലെ ഹറമൈൻ ട്രെയിൻ സ്​റ്റേഷൻ, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങൾ, സോർട്ടിങ്​ സെൻററുകൾ, താൽക്കാലിക സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വെച്ച്​ ഹജ്ജ്​ പെർമിറ്റ് ഇല്ലാതെ പിടിയിലാകുന്നവർക്ക്​ 10,000 റിയാൽ​ പിഴയായി ചുമത്തും. കൂടാതെ വിദേശികളാണെങ്കിൽ നാടുകടത്തലും സൗദിയിലേക്ക്​ പുനഃപ്രവേശന വിലക്കും ശിക്ഷയായുണ്ടാവും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios