മസ്കറ്റ് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും
പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ സാങ്കേതിക അറ്റകുറ്റപ്പണി നടത്തുന്നതിനാലാണ് സേവനങ്ങള്‍ തടസ്സപ്പെടുക.
മസ്കറ്റ്: മസ്കറ്റ് ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും. തിങ്കളാഴ്ച വൈകിട്ട് വരെ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടുമെന്നാണ് അറിയിപ്പ്.
പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ സാങ്കേതിക അറ്റകുറ്റപ്പണി നടത്തുന്നതിനാലാണ് സേവനങ്ങള്‍ തടസ്സപ്പെടുക. പാസ്പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സേവനങ്ങള്‍ എന്നിവയാണ് താൽക്കാലികമായി നിര്‍ത്തിവെച്ചത്. തിങ്കളാഴ്ച ആറു മണി വരെ സേവനങ്ങള്‍ ലഭിക്കില്ല. എന്നാല്‍, ബി.എല്‍.എസ് സെന്ററിലെ കോണ്‍സുലാര്‍, വിസ സേവനങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്നും മസ്കറ്റ് ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.
Read Also - പത്തും ഇരുപതും വര്‍ഷങ്ങളായി ടിക്കറ്റെടുക്കുന്നു; പ്രതീക്ഷ കൈവിട്ടില്ല, ഭാഗ്യമെത്തി, ലഭിച്ചത് വമ്പൻ സമ്മാനം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം