ലഗേജില്‍ രണ്ട് സാന്‍ഡ് വിച്ച് കൊണ്ടുവന്നു; യാത്രക്കാരന് വിമാന ടിക്കറ്റിനേക്കാള്‍ ഉയര്‍ന്ന തുക പിഴ

ഇന്തോനേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട ഫൂട്ട് ആന്‍ഡ് മൗത്ത് ഡിസീസ് ബാലിയിലേക്കും വ്യാപിച്ചതോടെയാണ് ഓസ്‌ട്രേലിയന്‍ അധികൃതര്‍ കര്‍ശന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചത്. ബാലിയില്‍ നിന്നാണ് യാത്രക്കാരന്‍ ഡാര്‍വിന്‍ വിമാനത്താവളത്തിലെത്തിയത്.

passenger fined after two undeclared McMuffins found in luggage

ഡാര്‍വിന്‍: ലഗേജില്‍ പ്രഭാത ഭക്ഷണത്തിനുള്ള സാന്‍ഡ് വിച്ചുകള്‍ ഉണ്ടെന്ന് വെളിപ്പെടുത്താതെ വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരന്‍ വന്‍തുക പിഴ. ഇന്തോനേഷ്യയില്‍ നിന്നുള്ള യാത്രക്കാരനാണ് ഓസ്‌ട്രേലിയന്‍ അധികൃതര്‍  2,664 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഒരു ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) പിഴ ചുമത്തിയത്.

ഇന്തോനേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട ഫൂട്ട് ആന്‍ഡ് മൗത്ത് ഡിസീസ് ബാലിയിലേക്കും വ്യാപിച്ചതോടെയാണ് ഓസ്‌ട്രേലിയന്‍ അധികൃതര്‍ കര്‍ശന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചത്. ബാലിയില്‍ നിന്നാണ് യാത്രക്കാരന്‍ ഡാര്‍വിന്‍ വിമാനത്താവളത്തിലെത്തിയത്. ഇതോടെ വിമാന ടിക്കറ്റ് നിരക്കിനേക്കാള്‍ കൂടിയ തുക ഇയാള്‍ക്ക് സാന്‍ഡ് വിച്ച് കൊണ്ടുവന്നതിന് നല്‍കേണ്ടി വന്നിരിക്കുകയാണ്. മക്‌ഡൊണാള്‍ഡിന്റെ സാന്‍ഡ് വിച്ചാണ് ലഗേജില്‍ കണ്ടെത്തിയത്. ഡാര്‍വിന്‍ എയര്‍പോര്‍ട്ടിലെ ബയോസെക്യൂരിറ്റി ഡിറ്റക്റ്റര്‍ ഡോഗാണ് രണ്ട് മുട്ട, സോസേജ് മക്മഫിന്‍സും ഒരു ഹാം ക്രോസന്റും കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗില്‍ നിന്ന് പിടിച്ചെടുത്തത് ആയിരക്കണക്കിന് ലഹരി ഗുളികകള്‍

ബാലിയില്‍ ഫൂട്ട് ആന്‍ഡ് മൗത്ത് (എഫ് എം ഡി) ഡിസീസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയന്‍ അധികൃതര്‍ സുരക്ഷ കര്‍ശനമാക്കിയത്. ഭക്ഷണം കണ്ടുകെട്ടി എഫ്എംഡി പരിശോധന നടത്തിയ ശേഷം നശിപ്പിച്ചതായി ഓസ്‌ട്രേലിയന്‍ അധികൃതര്‍ അറിയിച്ചു. ആളുകളുടെ വസ്ത്രങ്ങളിലൂടെയും ഭക്ഷണത്തിലൂടെയും വൈറസ് പടരാന്‍ സാധ്യതയുണ്ടെന്നും മനുഷ്യരെ സാരമായി ബാധിക്കില്ലെങ്കിലും ചെമ്മരിയാടുകള്‍, പന്നികള്‍ എന്നിങ്ങനെ ഓസ്‌ട്രേലിയയിലെ മൃഗങ്ങള്‍ക്ക് അപകടമുണ്ടാക്കുമെന്നും അധികൃതര്‍ വിശദമാക്കി. 

മദ്യ ലഹരിയില്‍ യുവാവ് ഹോട്ടലില്‍ തീയിട്ടു; അര്‍ദ്ധരാത്രി അഗ്നിശമന സേന ഒഴിപ്പിച്ചത് 140 പേരെ

മനാമ: ബഹ്റൈനില്‍ യുവാവ് മദ്യ ലഹരിയില്‍ ഹോട്ടലിന് തീയിട്ടു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹോട്ടലിലുണ്ടായിരുന്ന 140 അതിഥികളെ അധികൃതര്‍ ഒഴിപ്പിച്ചു. ഹോട്ടലില്‍ തീയിട്ട ശേഷം സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്‍ത 38 വയസുകാരനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്‍തു.

ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലെ ഒരു ഹോട്ടലില്‍ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. സ്വദേശിയായ യുവാവ് ഹോട്ടലിലെ റസ്റ്റോറന്റില്‍ നിന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് മൂന്നാം നിലയിലെ വരാന്തയില്‍ പോയ ശേഷം അവിടെയുണ്ടായിരുന്ന ഫര്‍ണിച്ചറിന് തീയിടുകയായിരുന്നു. തീ പിന്നീട് ഹോട്ടലിലെ കാര്‍പ്പറ്റുകളിലേക്കും പടര്‍ന്നു. തീപിടുത്തം സംബന്ധിച്ച വിവരം ലഭിച്ചതിന് പിന്നാലെ അഗ്നിശമന സേനയുടെ 10 യൂണിറ്റുകള്‍ സ്ഥലത്തെത്തി. ഹോട്ടലിലെ അഗ്നിശമന സേനാ സംവിധാനം തന്നെ സ്വമേധയാ പ്രവര്‍ത്തിച്ച് തീ നിയന്ത്രണ വിധേയമാക്കിയെന്നും യുവാവ് തീയിട്ട മുറിയില്‍ നിന്ന് തൊട്ടടുത്ത മുറിയിലേക്ക് പോലും തീ പടര്‍ന്നിരുന്നില്ലെന്നും ഹോട്ടലിലെ ഒരു ജീവനക്കാരന്‍ അറിയിച്ചു.

സൈബര്‍ ആക്രമണങ്ങളും ജല നഷ്ടവും ഉടനടി കണ്ടെത്തും; നിര്‍മ്മിതബുദ്ധി പ്രയോജനപ്പെടുത്തി ദീവ

യുവാവിനെ പൊലീസ് ചോദ്യം ചെയ്‍തപ്പോഴാണ് ഹോട്ടലില്‍ തീയിടുന്ന വീഡിയോ ഇയാള്‍ സ്വന്തം ഫോണില്‍ ചിത്രീകരിച്ചതായി കണ്ടെത്തിയത്. മുന്‍കരുതല്‍ നടപടിയായി, ഹോട്ടലിലെ എല്ലാ അതിഥികളെയും ഒഴിപ്പിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പുക ശ്വസിച്ചതിനെ തുടര്‍ന്ന് ഹോട്ടലിലെ അഞ്ച് താമസക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് അഞ്ച് പേര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി.

തൊട്ടടുത്ത മറ്റൊരു ഹോട്ടലിലേക്കാണ് അതിഥികളെയെല്ലാം മാറ്റിയതെന്നും ആര്‍ക്കും പരിക്കേറ്റില്ലെന്നും ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചു. കെട്ടിടത്തിലെ ഏതാനും ഫര്‍ണിച്ചറുകളും കാര്‍പ്പറ്റുകളും മാത്രമാണ് കത്തിനശിച്ചതെന്നും ചുവരിലും മറ്റും കരിപിടിച്ചത് പോലുള്ള ചില ചെറിയ തകരാറുകള്‍ മാത്രമാണ് ഹോട്ടലിന് ഉണ്ടായതെന്നും അധികൃതര്‍ വിശദീകരിച്ചു. ഹോട്ടലില്‍ ടൂറിസം അധികൃതര്‍ പരിശോധന നടത്തിയ ശേഷമായിരിക്കും പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ അനുമതി നല്‍കുക. പിടിയിലായ വ്യക്തിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.

Latest Videos
Follow Us:
Download App:
  • android
  • ios