യുഎഇയിലെ പൊതുമേഖലയ്ക്കും നബിദിന അവധി പ്രഖ്യാപിച്ചു

നബിദിനം പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് നേരത്തെ തന്നെ ഒക്ടോബര്‍ എട്ടിന് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചിരുന്നു.

Paid holiday announced for public sector in UAE for Prophets birthday

അബുദാബി: നബി ദിനം പ്രമാണിച്ച് യുഎഇയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒക്ടോബര്‍  എട്ടിന് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. അവധിക്ക് ശേഷം ഒക്ടോബര്‍ പത്ത് തിങ്കളാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

നബിദിനം പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് നേരത്തെ തന്നെ ഒക്ടോബര്‍ എട്ടിന് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയമാണ് സ്വകാര്യ മേഖലയുടെ അവധി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുഎഇയിലെ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലെ നിരവധി സ്ഥാപനങ്ങളും വാരാന്ത്യ അവധി ദിനങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളാക്കി മാറ്റിയതിനാല്‍, നിലവില്‍ ഞായറാഴ്ച ജോലി ചെയ്യുന്നവര്‍ക്ക് മാത്രമേ ഒക്ടോബര്‍ എട്ടാം തീയ്യതിയിലെ അവധിയുടെ പ്രയോജനമുണ്ടാകൂ.

നബിദിനത്തിന് ശേഷം ഡിസംബറില്‍ വരാനിരിക്കുന്ന സ്‍മരണ ദിനം, യുഎഇ ദേശീയ ദിനം എന്നിവയോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളാണ് ഇനി ഈ വര്‍ഷം രാജ്യത്ത് വരാനിരിക്കുന്ന പൊതു അവധികള്‍. ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയ്യതികളിലാണ് ഈ അവധികള്‍ ലഭിക്കുക. ഡിസംബര്‍ നാലാം തീയ്യതി ഞായറാഴ്ചയായതിനാല്‍ അത് കൂടി ഉള്‍പ്പെടുമ്പോള്‍ നാല് ദിവസം തുടര്‍ച്ചയായി ആ സമയത്ത് അവധി ലഭിക്കും.
 


Read also: നബിദിനം; കുവൈത്തില്‍ അവധി പ്രഖ്യാപിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios