പാക്‌ട് ഭാവലയം 2024 നാളെ; സംവിധായകൻ ലാൽ ജോസ് മുഖ്യാതിഥി

പിന്നണി ഗായകൻ ശ്രീറാം പാലക്കാട് ഫ്യൂഷൻ അവതരിപ്പിക്കും. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന ചെമ്പൈ സംഗീതോൽസവം ശാസ്ത്രീയ സംഗീതആചാര്യനായ ചെമ്പൈ വൈദ്യനാഥ ഭാഗവതർക്കുള്ള സമർപ്പണം ആയിരിക്കും.

paact bhavalayam 2024 will be on may 24

മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (PAACT) സംഘടിപ്പിക്കുന്ന ‘പാക്‌ട്  ഭാവലയം  2024 ‘ വെള്ളിയാഴ്ച ബഹ്‌റൈൻ കേരളീയ സമാജം ഡൈമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ നടക്കും. സിനിമാ സംവിധായകൻ ലാൽ ജോസ്, ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ഡയറക്ടർ യൂസഫ് ലോറി എന്നിവർ മുഖ്യാതിഥികളായിരിക്കും. 

പിന്നണി ഗായകൻ ശ്രീറാം പാലക്കാട് ഫ്യൂഷൻ അവതരിപ്പിക്കും. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന ചെമ്പൈ സംഗീതോൽസവം ശാസ്ത്രീയ സംഗീതആചാര്യനായ ചെമ്പൈ വൈദ്യനാഥ ഭാഗവതർക്കുള്ള സമർപ്പണം ആയിരിക്കും. ബഹ്‌റൈനിലെ സംഗീത വിദ്യാർത്ഥികൾക്കും അവരുടെ അധ്യാപകർക്കും കർണാടക സംഗീതത്തിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഫെസ്റ്റിവൽ വേദി നൽകും. ബഹ്‌റൈനിലെ 30 സംഗീത അധ്യാപകരും 100 സംഗീത വിദ്യാർത്ഥികളും സംഗീതോത്സവത്തിൽ പങ്കെടുക്കും.

Read Also - യുകെയില്‍ നഴ്സുമാര്‍ക്ക് അവസരങ്ങള്‍; വിവിധ ഒഴിവുകളില്‍ റിക്രൂട്ട്മെന്‍റ്, ഇപ്പോള്‍ അപേക്ഷിക്കാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios