വില ലക്ഷങ്ങള്‍, കര്‍ശന പരിശോധനയിൽ പിടികൂടിയത് രണ്ട് കിലോയിലേറെ ലഹരിമരുന്ന്
പിടിയിലായ പ്രതികളുടെ പക്കൽ നിന്നും മയക്കുമരുന്ന് ഇടപാടിലൂടെ സമ്പാദിച്ച പണവും കണ്ടെടുത്തു.
മനാമ: ബഹ്റൈനില്‍ രണ്ട് കിലോയിലേറെ ലഹരിമരുന്ന് പിടികൂടി. 24,000 ബഹ്റൈന്‍ ദിനാര്‍ (53 ലക്ഷം രൂപ) വിലവരുന്ന ലഹരിമരുന്നാണ് വിവിധ കേസുകളിലായി പിടിച്ചെടുത്തത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് ഫോറന്‍സിക് എവിഡെന്സിലെ ആന്റി നാര്‍കോട്ടിക്സ് ഡയറക്ടറേറ്റാണ് ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യക്കാരായ പ്രതികളെ അറസ്റ്റ് ചെയ്തത്.
Read Also - 'കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്ക്, ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കാം'; റഹീമിനോട് ബോചെ
പിടിയിലായ പ്രതികളുടെ പക്കൽ നിന്നും മയക്കുമരുന്ന് ഇടപാടിലൂടെ സമ്പാദിച്ച പണവും കണ്ടെടുത്തു. പ്രതികളെ നിയമനടപടികൾക്കായി റിമാൻഡ് ചെയ്തിരിക്കുകയാണ്. കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ സ്വീകരിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഹോട്ട്ലൈനിലോ (996) ഇ-മെയിലിലോ (996@interior.gov.bh) അറിയിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം