സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
രണ്ടു ദിവസം മുമ്പ് ശ്വാസതടസ്സം ശക്തമായതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച നില വഷളായി പകൽ 10 മണിയോടെ അന്ത്യം സംഭവിച്ചു.
റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ജുബൈലിൽ മരിച്ചു. പത്തനംതിട്ട അടൂർ സ്വദേശി വടക്കേടത്തുകാവ് പോനാൽ ഹൗസിൽ കെ. ജോർജിന്റെ മകൻ ജോർജ് ബാബു (66) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് ശ്വാസതടസ്സം ശക്തമായതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച നില വഷളായി പകൽ 10 മണിയോടെ അന്ത്യം സംഭവിച്ചു. മാതാവ്: റാഹേലമ്മ. ഭാര്യ. സൂസൻ.