ഒമാനില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
അടുത്ത 24 മണിക്കൂറിനുള്ളിൽ ദോഫാർ അൽ വുസ്ത മേഖലയിലേക്ക് അടുക്കുന്ന ന്യൂനമർദം കാരണം ശക്തമായ കാറ്റോടു കൂടിയ കനത്ത മഴ ഞാറാഴ്ച രാത്രി വരെ തുടരുമെന്ന് ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ എവിയേഷൻ അറിയിച്ചു.
മസ്‍കത്ത്: ഒമാനിലെ സലാലയിൽ ശക്തമായ മഴയെ തുടര്‍ന്ന് കെട്ടിടം തകർന്നുവീണ് ഒരു വിദേശി മരണപെട്ടു. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റതായും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇവര്‍ താമസിച്ചിരുന്ന കെട്ടിടം, വെള്ളിയാഴ്ച മുതല്‍ തുടരുന്ന ശക്തമായ മഴയില്‍ തകര്‍ന്നുവീഴുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച മുതലാണ് ഒമാനിലെ ദോഫാർ അൽ വുസ്ത മേഖലകളിൽ കാലാവസ്ഥാ വ്യതിയാനം സംഭവിച്ചു തുടങ്ങിയത്. തുടർന്ന് ശക്തമായ കാറ്റോടും ഇടിയോടും കൂടി വെള്ളിയാഴ്ച മുതൽ പെയ്ത മഴയില്‍, സലാലയിലെ ധാക്ക, മിര്‍ബാത്, റായ്‌സൂത് സാധാ എന്നിവടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. അടുത്ത 24 മണിക്കൂറിനുള്ളിൽ ദോഫാർ അൽ വുസ്ത മേഖലയിലേക്ക് അടുക്കുന്ന ന്യൂനമർദം കാരണം ശക്തമായ കാറ്റോടു കൂടിയ കനത്ത മഴ ഞാറാഴ്ച രാത്രി വരെ തുടരുമെന്ന് ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ എവിയേഷൻ അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.