ട്രക്കും മലിനജല ടാങ്കറും കൂട്ടിയിടിച്ച് യുഎഇയില്‍ വന്‍ തീപിടിത്തം, ഒരാള്‍ മരിച്ചു
രണ്ട് വാഹനങ്ങളില്‍ ഒരെണ്ണം റെഡ് സിഗ്നല്‍ മറികടന്നതാണ് അപകടത്തിന് കാരണമായതെന്ന് ഫുജൈറ പൊലീസ് അറിയിച്ചു.
ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ ട്രക്കും മലിനജല ടാങ്കറും കൂട്ടിയിടിച്ചുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്.
രണ്ട് വാഹനങ്ങളില്‍ ഒരെണ്ണം റെഡ് സിഗ്നല്‍ മറികടന്നതാണ് അപകടത്തിന് കാരണമായതെന്ന് ഫുജൈറ പൊലീസ് അറിയിച്ചു. കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് രണ്ട് വാഹനങ്ങള്‍ക്കും തീപിടിച്ചു. രണ്ടാമത്തെ വാഹനത്തിന്‍റെ ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇദ്ദേഹത്തെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും നടപടികള്‍ പൂര്‍ത്തിയാക്കുകയുമാണെന്ന് അധികൃതര്‍ അറിയിച്ചു.
സൗദി അറേബ്യയില്‍ വര്‍ക്ക് ഷോപ്പില്‍ ആഡംബര കാര്‍ കത്തി നശിച്ചു
റിയാദ്: സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയില്‍പ്പെട്ട ശഖ്റായിലെ അല്‍റൗദ ഡിസ്ട്രിക്ട്രില്‍ വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട ആഡംബര കാര്‍ കത്തി നശിച്ചു. എയര്‍ കണ്ടീഷനറില്‍ റിപ്പയര്‍ ജോലികള്‍ നടത്താനാണ് കാര്‍ വര്‍ക്ക് ഷോപ്പിലെത്തിച്ചത്. ലെക്സസ് കാറാണ് കത്തി നശിച്ചത്. ഡ്രൈവറും സഹയാത്രികനും പെട്ടെന്ന് കാറില്‍ നിന്ന് ചാടിയിറങ്ങിയതിനാല്‍ ആര്‍ക്കും പരിക്കില്ല.
നന്നായി പ്രവര്‍ത്തിക്കാത്ത എയര്‍ കണ്ടീഷനറില്‍ ഗ്യാസ് നിറക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവറും സഹയാത്രികനും വര്‍ക്ക് ഷോപ്പിലെത്തിയതെന്ന് സ്ഥാപനത്തിലെ ഇലക്ട്രീഷ്യന്‍ പറഞ്ഞു. കാറിന്‍റെ എഞ്ചിന്‍ മാറ്റിയപ്പോള്‍ എയര്‍ കണ്ടീഷനറിലെ ഗ്യാസ് നഷ്ടപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും ഡ്രൈവര്‍ സൂചിപ്പിച്ചു. എയര്‍ കണ്ടീഷനറിന്‍റെ ഓയിലും എസി പൈപ്പുകളും പരിശോധിച്ചപ്പോള്‍ അവയ്ക്ക് കുഴപ്പമില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് എയര്‍ കണ്ടീഷനറില്‍ ഗ്യാസ് നിറയ്ക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം