ഡ്രൈവിംഗ് ലൈസന്‍സിന് 'വണ്‍ ഡേ ടെസ്റ്റ്'; പ്രഖ്യാപനവുമായി ഒരു എമിറേറ്റ് കൂടി
ജൂലൈ 17 തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന പുതിയ സംരംഭം ഈ വര്‍ഷം അവസാനം വരെ നീണ്ടുനില്‍ക്കും.
റാസല്‍ഖൈമ: ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി യുഎഇയിലെ റാസല്‍ഖൈമ എമിറേറ്റും. ഡ്രൈവിംഗ് ലൈസന്‍സിന് വണ്‍ ഡേ ടെസ്റ്റ് പ്രഖ്യാപിക്കുന്ന രണ്ടാമത്തെ എമിറേറ്റായി മാറിയിരിക്കുകയാണ് ഇതോടെ റാസല്‍ഖൈമ. നേരത്തെ ഷാര്‍ജയും വണ്‍ ഡേ ടെസ്റ്റ് പ്രഖ്യാപിച്ചിരുന്നു.
ജൂലൈ 17 തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന പുതിയ സംരംഭം ഈ വര്‍ഷം അവസാനം വരെ നീണ്ടുനില്‍ക്കും. ആവശ്യമെങ്കില്‍ പദ്ധതിയുടെ കാലാവധി നീട്ടുന്നതും പരിഗണിക്കും. നാഷണല്‍ സര്‍വീസ് റിക്രൂട്ട്‌മെന്റുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഡ്രൈവിംഗ് ലൈസന്‍സിനുള്ള പ്രിലിമിനറി, സിവില്‍ ടെസ്റ്റുകള്‍ സംയോജിപ്പിച്ച് ഒരേ ദിവസം നടത്തി ലൈസന്‍സ് ലഭിക്കുന്ന പ്രക്രിയ ലളിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നാഷണല്‍ സര്‍വീസ് റിക്രൂട്ട്‌മെന്റുകള്‍ക്ക് മാത്രമാണ് വണ്‍ ഡേ ടെസ്റ്റ് സംരംഭം.
പുതിയ സംരംഭത്തിലൂടെ അപേക്ഷകര്‍ക്ക് അവരുടെ ഡ്രൈവിംഗ് ലൈസന്‍സ് ഇടപാട് ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്ന് റാസല്‍ഖൈമ പൊലീസിലെ വെഹിക്കിള്‍ക് ആന്‍ഡ് ഡ്രൈവേഴ്‌സ് ലൈസന്‍സിങ് വകുപ്പ് ആക്ടിങ് ഡയറക്ടര്‍ കേണല്‍ സഖര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു.
Read Also - ഇവിടെ കുട്ടികളുടെ സംരക്ഷണം പരമപ്രധാനം; ഇല്ലെങ്കില്‍ 'വലിയ വില നല്‍കേണ്ടി വരും', ജയിലിലുമാകും
വ്യാജ പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പുമായി റിയാദ് എയര്‍
റിയാദ്: സൗദി അറേബ്യയുടെ പുതിയ വിമാന കമ്പനിയായ 'റിയാദ് എയറി'ന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി എയര്‍ലൈന്‍. റിയാദ് എയറിലേക്കുള്ള റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായാണ് എയര്‍ലൈന്‍ രംഗത്തെത്തിയത്.
'റിയാദ് എയറി'ല്‍ ജോലിക്കായി അപേക്ഷിക്കുമ്പോള്‍ വ്യാജ പരസ്യങ്ങളിലും ലിങ്കുകളിലും വഞ്ചിതരാകരുത്. തട്ടിപ്പുകാരെ കരുതിയിരിക്കണമെന്നും എയര്‍ലൈന്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ പരസ്യങ്ങള്‍ മുന്‍കൂര്‍ ഫീസും വ്യക്തിഗത അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് എയര്‍ലൈന്‍ പ്രസ്താവനയിറക്കിയത്്. റിയാദ് എയറിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രം വിവരങ്ങള്‍ സമര്‍പ്പിക്കണം. ഔദ്യോഗിക പ്ലാറ്റ്‌ഫോമുകള്‍ അപേക്ഷയ്ക്ക് മുന്‍കൂര്‍ ഫീസ്, വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ആവശ്യപ്പെടുന്നില്ലെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.
Read Also - വമ്പന്‍ റിക്രൂട്ട്‌മെന്‍റുമായി എമിറേറ്റ്‌സ് ഗ്രൂപ്പ്; നിരവധി തൊഴിലവസരങ്ങള്‍, മുന്‍കൂട്ടി അപേക്ഷിക്കേണ്ട
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..