ഒമാനിലും ജനിതക മാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്തേക്ക് വരുന്നതിന് മുമ്പും ഒമാനില്‍ എത്തിയ ശേഷവും ഇയാളില്‍ നടത്തിയ കൊവിഡ് പരിശോധനകള്‍ നെഗറ്റീവായിരുന്നു. 

Oman reports first mutant covid strain

മസ്‍കത്ത്: ഒമാനില്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ ഒമാനിലെ ഒരു സ്ഥിര താമസക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തേക്ക് വരുന്നതിന് മുമ്പും ഒമാനില്‍ എത്തിയ ശേഷവും ഇയാളില്‍ നടത്തിയ കൊവിഡ് പരിശോധനകള്‍ നെഗറ്റീവായിരുന്നു. ഇതിന് ശേഷം ക്വറന്റീൻ കാലയളവിലാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. നിലവില്‍ ഐസൊലേഷനിൽ കഴിയുന്ന രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും  മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios