ഒമാനില്‍ ഇന്ന് 12 കൊവിഡ് മരണം; 329 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ഇന്നത്തെ മരണസംഖ്യ കൂടി ഉള്‍പ്പെടുമ്പോള്‍ ഒമാനില്‍ ഇതുവരെ 1350 ജീവനുകളാണ് കൊവിഡ് കവര്‍ന്നത്. അതേസമയം ആകെ രോഗികളില്‍ 1,11,446 പേരും രോഗമുക്തരായതോടെ രാജ്യത്ത് ഇപ്പോഴത്തെ രോഗമുക്തി നിരക്ക് 92.3 ശതമാനമായി മാറി. 

oman reports 12 covid deaths and 329 new cases on monday

മസ്‍കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 329 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 1,20,718 ആയി.

ഇന്നത്തെ മരണസംഖ്യ കൂടി ഉള്‍പ്പെടുമ്പോള്‍ ഒമാനില്‍ ഇതുവരെ 1350 ജീവനുകളാണ് കൊവിഡ് കവര്‍ന്നത്. അതേസമയം ആകെ രോഗികളില്‍ 1,11,446 പേരും രോഗമുക്തരായതോടെ രാജ്യത്ത് ഇപ്പോഴത്തെ രോഗമുക്തി നിരക്ക് 92.3 ശതമാനമായി മാറി. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേരെയാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 297 പേര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നു. ഇവരില്‍ 140 പേരുടെ നില ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സിക്കുകയാണിപ്പോള്‍.

Latest Videos
Follow Us:
Download App:
  • android
  • ios