പ്രവാസികൾക്ക് വീണ്ടും തിരിച്ചടി; സ്വകാര്യ മേഖലയിൽ 13 ജോലികളിൽ നിയന്ത്രണം, പെർമിറ്റ് താത്കാലികമായി നിർത്തി
തൊഴില്‍ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
(പ്രതീകാത്മക ചിത്രം)
മസ്കറ്റ്: ഒമാനിൽ തൊഴിൽ മേഖലയിൽ വീണ്ടും താൽക്കാലിക നിയന്ത്രണം. സ്വകാര്യ മേഖലയിൽ പതിമൂന്ന് ജോലികളിൽ പെർമിറ്റ് അനുവദിക്കുന്നത് താത്കാലികമായി നിർത്തി. ആറ് മാസത്തേക്കാണ് തൊഴിൽ മന്ത്രാലയം വിലക്ക് ഉത്തരവിറക്കിയിരിക്കുന്നത്. നിര്‍മ്മാണമേഖല ഉൾപ്പടെയുള്ള മേഖലകളിൽ ബാധകമാണ്. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് തീരുമാനം.
കൺസ്ട്രക്ഷൻ വർക്കർ, വെയിറ്റർ, ഇലക്ട്രീഷ്യൻ, ഷെഫ്, ബാർബർ ഉൾപ്പടെയുള്ള ജോലികൾ ഇവയിൽ പെടും. ഒമാനി പൗരന്മാരല്ലാത്തവർക്ക് പെർമിറ്റ് നൽകുന്നത് തൽക്കാലം നിർത്തിവെച്ചതായാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ പ്രവാസികൾക്ക് ഈ നിയന്ത്രണം ബാധകമാകും.
Read Also - 1,578 രൂപ മുതല്‍ വിമാന ടിക്കറ്റ്, അതിഗംഭീര ഓഫർ; അന്താരാഷ്ട്ര യാത്രകൾക്കും ഇളവ്, ഫ്രീഡം സെയിലുമായി വിസ്താര
അബുദാബിയിലേക്ക് പുതിയ പ്രതിദിന വിമാന സര്‍വീസ് തുടങ്ങി ഇന്‍ഡിഗോ
മംഗളൂരു: അബുദാബിയിലേക്ക് പുതിയ സര്‍വീസ് തുടങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് എല്ലാ ദിവസവും അബുദാബിയിലേക്ക് സര്‍വീസ് ആരംഭിച്ചത്.
ഓഗസ്റ്റ് 9 മുതല്‍ പ്രതിദിന സര്‍വീസിന് തുടക്കമായി. ഇന്‍ഡിഗോയുടെ 6ഇ 1442 വിമാനം രാത്രി 9.40ന് അബുദാബിയിലേക്ക് ഉദ്ഘാടന പറക്കല്‍ നടത്തി. ആദ്യ യാത്രയില്‍ 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതോടെ മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് രണ്ട് പ്രതിദിന സര്‍വീസുകളാണ് അബുദാബി വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം