സ്വദേശിവത്കരണം ശക്തമാക്കുന്നു; ഒമാനിൽ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ സ്വ​ദേ​ശി​ക​ളെ മാ​നേ​ജ​ർ​മാ​രാ​യി നി​യ​മി​ക്കണം

ഒരു മാസത്തിനുള്ളില്‍ തന്നെ സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കണമെന്നാണ് നിര്‍ദ്ദേശം. 

Oman authorities urged private firms to hire nationals as managers in fuel stations

മസ്‌കറ്റ്: ഒമാനില്‍ സ്വദേശിവത്കരണ നടപടികള്‍ ശക്തമാക്കുന്നു. സ്വകാര്യ മേഖലയിലെ പെട്രോള്‍ പമ്പുകളില്‍ മാനേജര്‍, സൂപ്പര്‍വൈസര്‍ ജോലികളില്‍ സ്വദേശികളെ നിയമിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കി വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായാണ് നിര്‍ദ്ദേശം.

പെട്രോള്‍ സ്റ്റേഷന്‍ മാനേജര്‍മാരായി കൂടുതല്‍ ഒമാന്‍ സ്വദേശികളെ നിയമിക്കണമെന്നാണ് കമ്പനികള്‍ക്ക് നല്‍കിയ നോട്ടീസിലെ നിര്‍ദ്ദേശം. നോട്ടീസ് ലഭിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കണമെന്നാണ് മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. തൊഴില്‍ മന്ത്രാലയം നല്‍കുന്ന തൊഴില്‍ സംരംഭങ്ങളില്‍ നിന്ന് ഇതിനായി സ്ഥാപനങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ഇന്ധന സ്‌റ്റേഷനുകളിലെ സ്‌റ്റേഷന്‍ മാനേജര്‍ തസ്തികയില്‍ സ്വദേശികളെ നിയമിക്കുന്നതിന് തൊഴില്‍ മന്ത്രാലയവും ഒമാന്‍ സൊസൈറ്റി ഫോര്‍ പെട്രോളിയം സര്‍വീസസും 2021ല്‍ കരാറില്‍ എത്തിയിരുന്നു.

Read Also -  താമസവിസ നിയമലംഘനം; കുവൈത്തില്‍ നിന്ന് ഈ വര്‍ഷം നാടുകടത്തിയത് 21,190 പ്രവാസികളെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios