പരിശോധന നടത്തിയ അധികൃതർ ഞെട്ടി, പ്രാണികൾ നിറഞ്ഞ അരിച്ചാക്കുകൾ; വൃത്തിയാക്കി വീണ്ടും വിൽപ്പന, ഒമാനിൽ നടപടി
പ്രാണികള്‍ നിറഞ്ഞ അരിച്ചാക്കുകള്‍ തുറന്ന് വൃത്തിയാക്കി വീണ്ടും വില്‍പ്പന നടത്തുന്നതായിരുന്നു രീതി.
മസ്കറ്റ്: ഒമാനില്‍ പ്രാണികള്‍ നിറഞ്ഞ നിലയില്‍ കണ്ടെത്തിയ അരിച്ചാക്കുകള്‍ വീണ്ടും വിൽപ്പനക്കെത്തിച്ചതിനെ തുടർന്ന് നടപടി. സുഹാര്‍ വിലായത്തിലാണ് സംഭവം ഉണ്ടായത്. വടക്കന്‍ ബാത്തിന നഗരസഭ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഉപയോഗശൂന്യമായ 2,718 കിലോ അരിയാണ് പിടിച്ചെടുത്തത്.
വാണിജ്യ സ്റ്റോറിലാണ് പരിശോധന നടത്തിയത്. പ്രാണികള്‍ നിറഞ്ഞ അരിച്ചാക്കുകള്‍ വീണ്ടും വൃത്തിയാക്കി പൊതിഞ്ഞ് വില്‍പ്പനക്ക് വെക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് അധികൃതര്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം