രഹസ്യമായി ഒളിപ്പിച്ചു, പക്ഷേ വീട്ടില്‍ റെയ്ഡ് നടത്തി ഉദ്യോഗസ്ഥർ, പിടികൂടിയത് 2,200 കുപ്പി മദ്യം!
ഉദ്യോഗസ്ഥര്‍ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് രഹസ്യമായി ഒളിപ്പിച്ച ഇവ കണ്ടെത്തിയത്.
മസ്കറ്റ്: ഒമാനില്‍ ഒരു വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 2,200 കുപ്പി മദ്യം. സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ വീട്ടില്‍ നിന്നാണ് വന്‍ മദ്യശേഖരം കണ്ടെത്തിയത്.
മസ്കറ്റ് ഗവര്‍ണറേറ്റില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ 2,300 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി. ഒമാൻ കസ്റ്റംസിന്റെ കംപ്ലയൻസ് ആൻഡ് റിസ്ക് അസസ്മെന്റ് ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് ബര്‍ക്കയിലെ ഒരു വീട്ടില്‍ നിന്ന് മദ്യം കണ്ടെടുത്തത്. സാബിലെ ഒരു ഫാം പരിശോധിച്ചതില്‍ നിന്നാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. നിയമ നടപടികൾ പുരോഗമിക്കുകയാണന്ന് അധികൃതർ അറിയിച്ചു.
Read Also - പിറന്നുവീണ കുഞ്ഞാവ ചിരിച്ചു, വായിൽ 32 പല്ലുകൾ! അറിയണം ഈ അവസ്ഥയെ, വീഡിയോ പങ്കുവെച്ച് അമ്മ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം