നഷ്ടപരിഹാരത്തിനായി കാത്തിരിപ്പിന്‍റെ നാലാണ്ട്; ദുരിതത്തിലായ തൊഴിലാളികൾക്ക് പെരുന്നാൾ കിറ്റുമായി ഒഐസിസി

ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിൽ നിന്നായി നൂറ് കണക്കിന് ജോലിക്കാരാണ് ഇപ്പോഴും ക്യാമ്പിൽ ദുരിതപൂർണമായ ജീവിതം നയിക്കുന്നത്. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന കമ്പനി, വർഷങ്ങൾക്ക് മുമ്പ് നഷ്ടത്തിലേക്ക് പോകുകയും മലയാളികളടക്കം വിവിധ രാജ്യങ്ങളിൽ നിന്നുമായി നൂറ് കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടമാവുകയും കമ്പനിയിൽ നിന്ന് മാസങ്ങളോളം ശമ്പളമടക്കം മുടങ്ങുകയും ചെയ്തതോടെയാണ് തൊഴിലാളികൾ കേസുമായി കോടതിയെ സമീപിക്കുന്നത്.

oicc gives eid al adha gift to workers

റിയാദ്: നഷ്ടപരിഹാരത്തിന് നാലാണ്ടായി കാത്തിരിക്കുന്ന ദുരിതത്തിലായ തൊഴിലാളികൾക്ക് പെരുന്നാൾ കിറ്റുമായി റിയാദ് ഒഐസിസി. ലുലു ഹൈപ്പർ മാർക്കറ്റിന്‍റെ സഹകരണത്തോടെ റിയാദ് സെൻട്രൽ കമ്മിറ്റി ലേബർ ക്യാമ്പുകളിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. റിയാദിലെ ന്യൂ സനാഇയ്യയിലെ ഒരു ഫർണീച്ചർ കമ്പനിയുടെ ക്യാമ്പിലാണ് പ്രവർത്തകർ നാല് ടണ്ണോളം ഭക്ഷണ സാധനങ്ങൾ വിതരണം എത്തിച്ചത്. 

ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിൽ നിന്നായി നൂറ് കണക്കിന് ജോലിക്കാരാണ് ഇപ്പോഴും ക്യാമ്പിൽ ദുരിതപൂർണമായ ജീവിതം നയിക്കുന്നത്. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന കമ്പനി, വർഷങ്ങൾക്ക് മുമ്പ് നഷ്ടത്തിലേക്ക് പോകുകയും മലയാളികളടക്കം വിവിധ രാജ്യങ്ങളിൽ നിന്നുമായി നൂറ് കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടമാവുകയും കമ്പനിയിൽ നിന്ന് മാസങ്ങളോളം ശമ്പളമടക്കം മുടങ്ങുകയും ചെയ്തതോടെയാണ് തൊഴിലാളികൾ കേസുമായി കോടതിയെ സമീപിക്കുന്നത്. എന്നാൽ കോടതിയിൽ നിന്നും തൊഴിലാളികൾക്ക് അനുകൂലമായ വിധി വന്നെങ്കിലും തങ്ങളുടെ നഷ്ടപരിഹാരം ലഭിക്കുന്നതിനായി നാലു വർഷമായി പ്രതീക്ഷയോടെ കാത്തിരുക്കുകയാണ്.

അതോടൊപ്പം ക്യാമ്പിനുള്ളിൽ വെള്ളവും വെളിച്ചവുമില്ലാതെ വളരെ പരിതാപകരമാണ് തൊഴിലാളികളുടെ സ്ഥിതി. ഇതിനിടയിൽ വേണ്ടരീതിയിൽ ചികിത്സ കിട്ടാതെ രണ്ട് പേർ ഇതിനകം ക്യാമ്പിൽ വെച്ച് മരിച്ചു. കൂടാതെ കൂട്ടത്തിലെ പലരും ഇന്ന് രോഗികളുമാണ്. റിയാദിലെ പ്രവാസി സംഘടനകൾ ഇടക്ക് നൽകുന്ന ഇത്തരത്തിലുള്ള സഹായങ്ങളാണ് അവർക്ക് ആശ്വാസമാകുന്നത്. റിയാദ് ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ നൽകിയ ഭക്ഷണ കിറ്റുകളുടെ വിതരണ ഉദ്ഘാടനം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ നിർവഹിച്ചു.

Read Also -  മത്സ്യത്തൊഴിലാളികൾക്ക് വമ്പൻ പെരുന്നാൾ സമ്മാനം; 50 ലക്ഷം ദിർഹം വിതരണം ചെയ്യാൻ ഉത്തരവിട്ട് അജ്മാന്‍ ഭരണാധികാരി

സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാട് കുന്ന്, വൈസ് പ്രസിഡൻറുമാരായ രഘുനാഥ് പറശ്ശിനിക്കടവ്, സജീർ പൂന്തുറ, ഭാരവാഹികളായ ജോൺസൺ മാർക്കോസ്, വിനീഷ് ഒതായി, മൊയ്തീൻ പാലക്കാട്, ഷറഫു ചിറ്റൻ, റിയാസ് വണ്ടൂർ, നാസർ വലപ്പാട്, രാജു പാലക്കാട്, ഷബീർ വരിക്കപള്ളി, ബിനോയ് കൊല്ലം, സൈനുദ്ധീൻ പാലക്കാട്, ക്യാമ്പിെൻറ ചുമതലയുള്ള അനിൽ തലശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അമീർ പട്ടണത്ത് നന്ദിയും പറഞ്ഞു.

(ഫോട്ടോ: ദുരിതത്തിലായ തൊഴിലാളികൾക്ക് ഒ.ഐ.സി.സി പെരുന്നാൾ കിറ്റുകൾ എത്തിച്ചപ്പോൾ )

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios