സൗദിയിൽ കൊവിഡ് ബാധിച്ച് 10 പ്രവാസികള്‍ കൂടി മരിച്ചു; രോഗ മുക്തരുടെയും പുതിയ രോഗികളുടെയും എണ്ണം ഉയരുന്നു
രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത് 28718 പേരാണ്. ഇതിൽ 202 പേർ ഗുരുതരാവസ്ഥയിലാണ്. 10 പ്രവാസികൾ ഇന്ന് മരിച്ചു.
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് മുക്തരുടെയും പുതുതായി രോഗം ബാധിക്കുന്നവരുടെയും എണ്ണം ഒരുപോലെ ഉയരുന്നു. 2056 പേർക്ക് അസുഖം ഭേദമായപ്പോൾ ഇന്ന് 2736 ആളുകളിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 25,722 ആയി. ആകെ കോവിഡ് ബാധിതരുടെ എണ്ണം 54752 ആയി ഉയർന്നു.
രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത് 28718 പേരാണ്. ഇതിൽ 202 പേർ ഗുരുതരാവസ്ഥയിലാണ്. 10 പ്രവാസികൾ ഇന്ന് മരിച്ചു. ആകെ മരണസംഖ്യ 312 ആയി. മക്ക, ജിദ്ദ, മദീന, റിയാദ്, അൽഖർജ്, നാരിയ എന്നിവിടങ്ങളിലാണ് മരണം. 26നും 60നും ഇടയിൽ പ്രായമുള്ളവരാണ്.
പുതിയ രോഗികൾ: മക്ക - 557, റിയാദ് - 488, മദീന - 392, ജിദ്ദ - 357, ദമ്മാം - 286, ഹുഫൂഫ് - 149, ജുബൈൽ - 149, ത്വാഇഫ് - 81, ഖോബാർ - 51, ഖത്വീഫ് - 24, തബൂക്ക് - 18, ദഹ്റാൻ - 15, ബേയ്ഷ് - 15, ബീഷ - 14, ബുറൈദ - 12, അൽഹദ - 9, അൽഖറഇ - 9, ഹാഇൽ - 9, സബ്ത് അൽഅലായ - 7, അബ്ഖൈഖ് - 6, ഖുൻഫുദ - 6, യാംബു - 5, അൽഖൂസ് - 5, അൽറയീൻ - 5, അഖീഖ് - 4, ഹഫർ അൽബാത്വിൻ - 4, അൽഖർജ് - 4, ദറഇയ - 4, ഖമീസ് മുശൈത് - 3, അഹദ് റുഫൈദ - 3, മഹായിൽ - 3, അൽഗാര - 3, ഉംലജ് - 3, സാംത - 3, മുസൈലിഫ് - 3, ഹുത്ത ബനീ തമീം - 3, റാസതനൂറ - 2, സഫ്വ - 2, തുറൈബാൻ - 2, നമീറ - 2, മൻഫ അൽഹുദൈദ - 2, മുസാഹ്മിയ - 2, റിജാൽ അൽമ - 1, ഉനൈസ - 1, അൽബദീഅ - 1, അൽറസ് - 1, ഖൈബർ - 1, ഖുറുമ - 1, ഉമ്മു അൽദൂം - 1, റാബിഗ് - 1, ഷുവൈഖ് - 1, നജ്റാൻ - 1, ശറൂറ - 1, അൽഷഹ്ബ - 1, വാദി ദവാസിർ - 1, റുവൈദ - 1, തുമൈർ - 1.