എട്ട് വർഷമായി നാട്ടിൽ പോകാനാകാതിരുന്ന മഹേഷിന് ഇന്ന് ജീവൻ നിലനിർത്താൻ സുമനസുകളുടെ സഹായമില്ലാതെ കഴിയില്ല

അടിയന്തിരമായി ഡയാലിസിസും തുടർ ചികിത്സയും നൽകിയില്ലെങ്കിൽ ജീവൻ അപകടത്തിലാകും എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.  ചികിത്സക്ക് ഭീമമായ തുക വേണ്ടിവരും. 

NRI man from Kollam Kerala and stranded in Oman seeks support from kinds hearts to meet treatment expenses

രണ്ടു വൃക്കകളും തകരാറിലായി ഒമാനിലെ ആശുപത്രിയിൽ കഴിയുകയാണ്  കൊല്ലം സ്വദേശി മഹേഷ് കുമാർ. ഇക്കഴിഞ്ഞ മൂന്നാം തീയ്യതി മുതൽ റൂവി ബദർ സമ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ തുടർച്ചയായ ഡയാലിസിസിനു (Continuous Renal Replacement Therapy - CRRT)വിധേയനാവുകയാണ് അദ്ദേഹം.    വിധേയനായി കൊണ്ടിരിക്കുകയാണ്. എട്ട് വർഷമായി വിസ കാലാവധി കഴിഞ്ഞ്‌ നാട്ടിൽ പോകുവാൻ സാധിക്കാതെ ഒമാനിൽ തന്നെ തുടരുകയായിരുന്ന മഹേഷ് കുമാറിനൊപ്പം പരിചരണത്തിനും ആരുമുണ്ടായിരുന്നില്ല.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വളരെ അവശനായ നിലയിൽ ബദർ അൽ സമ അൽ ഖുദിൽ മഹേഷ് കുമാർ എത്തിയത്. കൂടെ ആരുമുണ്ടായിരുന്നില്ല. എട്ട് വർഷമായി വിസ കാലാവധി കഴിഞ്ഞ്‌ നാട്ടിൽ പോകുവാൻ സാധിക്കാതെ ഒമാനിൽ കഴിയുന്ന മഹേഷിന്റെ ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നു. അടിയന്തിരമായി ഡയാലിസിസും തുടർ ചികിത്സയും നൽകിയില്ലെങ്കിൽ ജീവൻ അപകടത്തിലാകും എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.  ചികിത്സക്ക് ഭീമമായ തുക വേണ്ടിവരും. 

ക്രോണിക് കിഡ്‌നി ഡിസീസ് അഞ്ചാം ഘട്ടത്തിലാണിപ്പോൾ. ഇതിനു പുറമെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് താഴ്ന്നതിനെ തുടർന്ന് ഇതിനോടകം ഏഴ് യൂണിറ്റ് രക്തം നൽകേണ്ടി വന്നു. ഇപ്പോഴത്തെ  അവസ്ഥയിൽ നിന്ന് ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി വന്ന ശേഷം മാത്രമേ സ്‌ട്രെച്ചർ സഹായത്തോടു കൂടി നാട്ടിലെത്തിക്കാൻ സാധിക്കൂ എന്നാണ് വിഷയത്തിൽ ഇടപെട്ട ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറി ഷമീർ. പി.ടി.കെ പറയുന്നത്.

എൻ. കെ.പ്രേമചന്ദ്രൻ എംപി മുഖേനെ ഒമാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും യാത്ര രേഖകൾ തരപ്പെടുത്താനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. എന്നാൽ നാട്ടിലെത്തുന്നത് വരെയുള്ള ചികിത്സക്ക് ആവശ്യമായ ഭീമമായ  തുക സുമനസ്സുകളുടെ സഹായമില്ലാതെ അടക്കാൻ സാധിക്കില്ലെന്ന് സാമൂഹിക പ്രവ‍ർത്തകർ പറയുന്നു. ഏകദേശം 4,000 ഒമാനി റിയാൽ ഇതിനോടകം ആശുപത്രിയിൽ ബില്ല് വന്നു. സഹായിക്കാൻ താത്പര്യമുള്ളവർക്ക് ബദർ അൽ സമാ ആശുപത്രിയിൽ നേരിട്ട് പണം നൽകാനും സാധിക്കുമെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് ഭാരവാഹികൾ പറഞ്ഞു. അതിനുള്ള വിവരങ്ങൾ:
ഫയൽ നമ്പർ 7991201
രോഗിയുടെ പേര്: മഹേഷ് കുമാർ 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios