നോര്‍ക്ക പ്രവാസി ബിസിനസ് മീറ്റ് ഓഗസ്റ്റ് 28ന്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകള്‍, ഭക്ഷ്യസംസ്കരണം, ലോജിസ്റ്റിക്സ്, വിനോദസഞ്ചാരം ഉള്‍പ്പെടെയുളള സാധ്യതകള്‍ മീറ്റില്‍ നിക്ഷേപകര്‍ക്ക് പ്രയോജനപ്പെടുത്താം. 

norka pravasi business meet on august 28

തിരുവനന്തപുരം: നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തിൽ 2024 ഓഗസ്റ്റ് 28 ന് മുംബൈയിൽ  പ്രവാസി ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പ്രവാസികേരളീയര്‍ക്ക്  കേരളത്തിലെ വിവിധ സംരംഭകത്വ മേഖലകളെയും സാധ്യതകളേയും പരിചയപ്പെടുത്തുകയാണ് മീറ്റിന്റെ ലക്ഷ്യം.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകള്‍, ഭക്ഷ്യസംസ്കരണം, ലോജിസ്റ്റിക്സ്, വിനോദസഞ്ചാരം ഉള്‍പ്പെടെയുളള സാധ്യതകള്‍ മീറ്റില്‍ നിക്ഷേപകര്‍ക്ക് പ്രയോജനപ്പെടുത്താം. നിക്ഷേപങ്ങള്‍ക്കുളള അംഗീകാരവും നടപടിക്രമങ്ങളും വേഗത്തിലാക്കാന്‍ ഏകജാലക സംവിധാനമെന്ന നിലയിലും  എന്‍.ബി.എഫ്.സി സഹായിക്കും. 

Read Also -  ഉദ്യോഗാര്‍ത്ഥികളേ മികച്ച തൊഴിലവസരം; ഇന്ത്യന്‍ എംബസിയില്‍ ജോലി നേടാം, അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ജൂ​ലൈ 12

പങ്കെടുക്കാൻ താല്പര്യമുള്ളവർ  NBFC യിൽ  ഇമെയിൽ/ ഫോൺ മുഖാന്തിരം  പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനായി 0471-2770534/+91-8592958677 നമ്പറിലോ  (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) nbfc.coordinator@gmail.com  എന്ന ഇ-മെയില്‍ വിലാസത്തിലോ  ബന്ധപ്പെടേണ്ടതാണ്. പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി.  കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios