സ്വപ്നജോലിക്കായി ആദ്യം കാനഡയിലെത്തുന്നത് 13 പേര്‍; റിക്രൂട്ട്മെന്‍റിൽ ഇതുവരെ 190 പേരെ തെരഞ്ഞെടുത്തു
കാനഡയിലേയ്ക്കുളള കുടിയേറ്റനടപടികള്‍ വേഗത്തിലാക്കാനും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുടിയേറ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമാണ് വണ്‍-ടു-വണ്‍ മീറ്റിങ്ങുകള്‍. ഇവരില്‍ കാനഡയിലേയ്ക്ക് പോകുന്നതിനുളള 13 പേരുടെ ആദ്യസംഘത്തിന്റെ ഒത്തുചേരലും വെളളിയാഴ്ച എറണാകുളത്ത് ചേര്‍ന്നു.
തിരുവനന്തപുരം: കേരളത്തില്‍ നിന്നുളള നഴ്സിങ് പ്രൊഫഷണലുകള്‍ക്കായി കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്രഡോര്‍ പ്രവിശ്യയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചിരുന്നു. ഇതുവഴി തെരഞ്ഞെടുത്ത 190 പേരുമായുളള വണ്‍-ടു-വണ്‍ അഭിമുഖങ്ങള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസിന്റെയും (എൻഎൽ ഹെൽത്ത് സർവീസസ്) സര്‍ക്കാറിന്റെയും പ്രതിനിധികളായ മെലിസ കോൾബൺ, ചെൽസി മിഷേൽ സ്റ്റേസി, സോഫിയ റേച്ചൽ സോളമൻ, ആലിസൺ ലിയ ഹിസ്കോക്ക്, ഷമറുഖ് അസീസ് ഭൂയാൻ എന്നിവരടങ്ങുന്ന പ്രതിനിധിസംഘത്തിന്റെ നേതൃത്വത്തിലാണ് അഭിമുഖങ്ങള്‍.
Read Also - ഉദ്യോഗാര്‍ത്ഥികളെ സൗദി അറേബ്യ വിളിക്കുന്നു; നിരവധി ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം, അവസാന തീയതി മെയ് 24
കാനഡയിലേയ്ക്കുളള കുടിയേറ്റ നടപടികള്‍ വേഗത്തിലാക്കാനും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുടിയേറ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമാണ് വണ്‍-ടു-വണ്‍ മീറ്റിങ്ങുകള്‍. ഇവരില്‍ കാനഡയിലേയ്ക്ക് പോകുന്നതിനുളള 13 പേരുടെ ആദ്യസംഘത്തിന്റെ ഒത്തുചേരലും വെളളിയാഴ്ച എറണാകുളത്ത് ചേര്‍ന്നു. ഇവരുടെ മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. വീസ അനുവദിക്കുന്ന മുറയ്ക്ക് ഇവര്‍ കാനഡയിലേയ്ക്ക് യാത്രതിരിക്കും. കൊച്ചി ലേ-മെറിഡിയന്‍ ഹോട്ടലില്‍ വെളളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ നോര്‍ക്ക റൂട്ട്സില്‍ നിന്നും റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ്. പി. ജോസഫ്, അസി. മാനേജര്‍ രതീഷ്.ജി.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.