പ്രവാസികള്‍ക്ക് സന്തോഷ വാർത്ത: പുതിയ തൊഴിലുടമയിലേക്ക് മാറാൻ ലെവി കുടിശ്ശിക അടയ്‌ക്കേണ്ട
സ്‍പോൺസർഷിപ്പ് മാറുമ്പോൾ മാറുന്ന തീയതി മുതലുള്ള ലെവി പുതിയ സ്‍പോൺസർ അടച്ചാൽ മതിയെന്നും അതുവരെയുള്ള ലെവി പഴയ സ്‍പോൺസറാണ് അടക്കേണ്ടതെന്നും സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
റിയാദ്: സൗദി അറേബ്യയിലെ പ്രവാസികള്‍ നിലവിലുള്ള തൊഴിലുടമയില്‍ നിന്ന് പുതിയ തൊഴിലുടമയിലേക്ക് മാറുമ്പോള്‍ ലെവി കുടിശിക അടയ്‍ക്കേണ്ടതില്ല. സ്‍പോൺസർഷിപ്പ് മാറുമ്പോൾ മാറുന്ന തീയതി മുതലുള്ള ലെവി പുതിയ സ്‍പോൺസർ അടച്ചാൽ മതിയെന്നും അതുവരെയുള്ള ലെവി പഴയ സ്‍പോൺസറാണ് അടക്കേണ്ടതെന്നും സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
തൊഴില്‍ മന്ത്രാലയത്തിന്റെ ‘ക്വിവ’ വെബ്‍സൈറ്റിലുള്ള വ്യക്തിഗത സ്ഥാപനങ്ങൾക്കിടയിലെ തൊഴിൽ മാറ്റ സംവിധാനത്തിലാണ് ഈ പരിഷ്‍കരണം. ഇതോടെ നിലവിലെ സ്‍പോൺസറുടെ കീഴിലായിരുന്നപ്പോഴുള്ള ലെവി അടക്കാതെ തന്നെ പുതിയ തൊഴിലുടമയിലേക്ക് തൊഴിലാളിക്ക് സ്‍പോൺസർഷിപ്പ് മാറാൻ കഴിയും. തൊഴിലാളി തന്റെ സ്‍പോൺസർഷിപ്പിന് കീഴിലായ തീയതി മുതലുള്ള ലെവി പുതിയ തൊഴിലുടമ അടച്ചാൽ മതിയാകും.
ഒമാനില്‍ ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ലഭിക്കും
മസ്‍കത്ത്: ഒമാനില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ലഭിക്കും. റോയല്‍ ഒമാന്‍ പൊലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ അല്ലെങ്കില്‍ പൊലീസിന്റെ ഔദ്യോഗിക വെബ്‍സൈറ്റിലൂടെയോ ഈ സേവനം ലഭ്യമാവുമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്‍താവനയില്‍ റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
ഒമാനിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇന്‍ക്വയറീസ് ആന്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗമാണ് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ലഭ്യമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്. www.rop.gov.om എന്ന വെബ്‍സൈറ്റ് വഴിയോ അല്ലെങ്കില്‍ പൊലീസിന്റെ സ്‍മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനിലൂടെയോ ഇതിനായി അപേക്ഷ നല്‍കാം.
Read also: പ്രവാസികള്‍ക്ക് അംബാസഡറെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാം; ഓപ്പണ്‍ ഹൗസ് ജൂൺ 24ന്