നോർക്ക കോഴിക്കോട് സെന്‍ററില്‍ നാളെ അറ്റസ്റ്റേഷൻ ഉണ്ടാകില്ല
ഇതിനായി സ്ലോട്ട് ലഭിച്ചവർ അടുത്ത തിങ്കളാഴ്ച ( ഓഗസ്റ്റ് 5 ) രാവിലെ ഹാജരാകേണ്ടതാണ്.
തിരുവനന്തപുരം: നോർക്ക റൂട്ട്സിന്‍റെ കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററില്‍ നാളെ (ഓഗസ്റ്റ് 1) അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ സി. രവീന്ദ്രന്‍ അറിയിച്ചു. ഇതിനായി സ്ലോട്ട് ലഭിച്ചവർ അടുത്ത തിങ്കളാഴ്ച ( ഓഗസ്റ്റ് 5 ) രാവിലെ ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി 7012609608 എന്ന നമ്പറിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ലോ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
Read Also - കുടുംബത്തില്‍ ആരൊക്കെ ബാക്കിയുണ്ടെന്ന് പോലും അറിയില്ല; ഹൃദയം നുറുങ്ങി യുഎഇയിലെ ചൂരല്‍മലക്കാരൻ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..