സൗദിയിൽ വീട്ടുജോലിക്കാരെ ആകർഷിക്കാൻ പുതിയ പരിഷ്കാരങ്ങൾ
ഫിലിപ്പീൻസിൽ നിന്ന് റിക്രൂട്ട് ചെയ്യാനാണ് ഏറ്റവും കൂടുതൽ ചിലവ്.
റിയാദ്: സൗദിയിൽ ഗാർഹിക തൊഴിൽ മേഖല കൂടുതൽ ആകർഷകമാക്കുന്നതിനായി പുതിയ ചട്ടങ്ങൾ നടപ്പാക്കി തുടങ്ങി. ഗാർഹിക തൊഴിൽ മേഖല കൂടുതൽ സുതാര്യമാക്കുന്നതിനും ആകർഷമാക്കുന്നതിനും ലക്ഷ്യം വെച്ചാണ് പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നത്. ഇതിെൻറ ഭാഗമായി വനിതാ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് പുതുക്കി നിശ്ചയിച്ചു.
ഫിലിപ്പീൻസിൽ നിന്ന് റിക്രൂട്ട് ചെയ്യാനാണ് ഏറ്റവും കൂടുതൽ ചിലവ്. വാറ്റ് ഉൾപ്പെടെ ശരാശരി 14,309 റിയാൽ ഫിലപ്പൈൻസിൽ നിന്നുള്ള ഒരു വനിതാ വീട്ടു തൊഴിലാളിയെ നിയമിക്കാൻ ചിലവ് വരും. ശ്രീലങ്കയിൽ നിന്ന് 13,581 റിയാലും ബംഗ്ലാദേശിൽ നിന്ന് 9,003 റിയാലും റിക്രൂട്ട്മെൻറിന് ചിലവ് വരുന്നുണ്ട്. ഇതുൾപ്പെടെ ആകെ 33 രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വനിതാ വീട്ടുജോലിക്കാരെ കൊണ്ടുവരാം.
Read Also - വിമാന നിരക്ക് ഉയരുന്നതിനിടെ പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; എയര്‍പോര്‍ട്ട് യൂസര്‍ ഫീ വര്‍ധന ജൂലൈ മുതൽ
മാനവ വിഭവശേഷി സമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ മുസാനെദ് പ്ലാറ്റ് ഫോം വഴിയാണ് റിക്രൂട്ട്മെൻറ്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാർ ബന്ധം കൂടുതൽ സുതാര്യമാക്കികൊണ്ടും ആകർഷകമാക്കികൊണ്ടുമാണ് നിയമനം നടത്തുന്നത്. തൊഴിലാളികൾക്കനുകൂലമായി നിരവധി പുതിയ ചട്ടങ്ങളുൾപ്പെടുന്നതാണ് പുതിയ കരാർ. ഗാർഹിക തൊഴിലാളികൾക്ക് കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണമെന്നതും പ്രതിദിന ജോലി സമയം 10 മണിക്കൂറായി പരിമിതപ്പെടുത്തിയതും ആഴ്ചയിൽ 24 മണിക്കൂർ ശമ്പളത്തോടെയുള്ള വിശ്രമം അനുവദിച്ചതും പുതിയ പരിഷ്കാരങ്ങളിൽപ്പെട്ടതാണ്. ജീവനക്കാരുടെ വേതനം ഡിജിറ്റൽ വാലറ്റ് വഴി വിതരണം ചെയ്യണമെന്നും കഴിഞ്ഞ ദിവസം മുസാനെദ് വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ᐧ