സൗദി അറേബ്യയില്‍ 8000 വർഷം പഴക്കമുള്ള മനുഷ്യവാസ കേന്ദ്രത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തി

അന്നത്തെ ജനസമൂഹത്തിന്റെ ക്ഷേത്രത്തിന്റെയും ബലിപീഠത്തിന്റെയും അവശിഷ്ടങ്ങളാണ് കണ്ടെത്തലുകളിൽ പ്രധാനപ്പെട്ടവ. 2,807 ശവകുടീരങ്ങൾ അടങ്ങുന്ന ശ്‌മശാനവും ഇതോടൊപ്പമുണ്ട്. വിവിധ കാലഘട്ടങ്ങളിൽ ശവമടക്ക് നടന്നിട്ടുള്ളതാണെന്ന് വ്യക്തമാകുന്നുണ്ട്. മതപരമായ ശിലാലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആ കാലഘട്ടത്തിലെ ആരാധനാ ക്രമങ്ങളെയും ആചാരങ്ങളെയും കുറിച്ച് വ്യക്തമാക്കുന്നതാണ് അവ.

New archaeological discoveries revealed at the site of Al Faw in Saudi Arabia

റിയാദ്: സൗദി അറേബ്യയിൽ ക്ഷേത്രത്തിന്റേതടക്കം എണ്ണായിരം വർഷം പഴക്കമുള്ള മനുഷ്യവാസ കേന്ദ്രത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തി. റിയാദ് പ്രവിശ്യയുടെ തെക്ക് ഭാഗത്തെ അൽഫാവ് മേഖലയിൽ സൗദി ഹെരിറ്റേജ് കമീഷന്റെ നേതൃത്വത്തിൽ സൗദിയിലേയും ഫ്രാൻസിലെയും പുരാവസ്തു ഗവേഷകരുടെ സംഘം നടത്തിയ പര്യവേഷണത്തിലാണ് കണ്ടെത്തൽ. നിയോലിത്തിക് കാലഘട്ടത്തിലെ വാസസ്ഥലങ്ങളുടെ അവശിഷ്ടങ്ങളാണ് എന്നാണ് നിഗമനം. വാദി അൽദവാസിറിൽനിന്ന് നജ്റാനിലേക്കുള്ള റോഡിൽ 100 കിലോമീറ്റർ തെക്ക് ഭാഗത്താണ് അൽഫാവ്.

തുവൈഖ് പർവതനിരയുടെ താഴ്വരയാണ് ഇവിടം. അന്നത്തെ ജനസമൂഹത്തിന്റെ ക്ഷേത്രത്തിന്റെയും ബലിപീഠത്തിന്റെയും അവശിഷ്ടങ്ങളാണ് കണ്ടെത്തലുകളിൽ പ്രധാനപ്പെട്ടവ. 2,807 ശവകുടീരങ്ങൾ അടങ്ങുന്ന ശ്‌മശാനവും ഇതോടൊപ്പമുണ്ട്. വിവിധ കാലഘട്ടങ്ങളിൽ ശവമടക്ക് നടന്നിട്ടുള്ളതാണെന്ന് വ്യക്തമാകുന്നുണ്ട്. മതപരമായ ശിലാലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആ കാലഘട്ടത്തിലെ ആരാധനാ ക്രമങ്ങളെയും ആചാരങ്ങളെയും കുറിച്ച് വ്യക്തമാക്കുന്നതാണ് അവ.

അന്നത്തെ ജനങ്ങൾ കാർഷികവൃത്തിയിലേർപ്പെട്ടിരുന്നതായും നല്ല വിളവുണ്ടാക്കി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തിയിരുന്നതായും തെളിയിക്കുന്ന ശേഷിപ്പുകളും കണ്ടെത്തലിലുണ്ട്. നൂറുകണക്കിന് ഭൂഗർഭ ജലസംഭരണികൾ കൃഷിക്ക് ഉപയോഗിക്കുന്നതിനും കുടിവെള്ളം സംഭരിക്കാനും ഉപയോഗിച്ചിരുന്നതായി മനസിലാക്കാൻ കഴിയും. തുവൈഖ് പർവതനിരയുടെ ചരിവുകളിൽ വേട്ടയാടൽ, യാത്ര, യുദ്ധം എന്നിവയുൾപ്പെടെയുള്ള ദൈനംദിന പ്രവർത്തനങ്ങൾ ചിത്രീകരിക്കുന്ന ശിലാചിത്രങ്ങളും കണ്ടെത്തലിൽ ഉൾപ്പെടുന്നു.

സൗദി പുരാവസ്തു ഗവേഷകനായ ഡോ. അബ്ദുറഹ്മാൻ അൽഅൻസാരിയുടെ നേതൃത്വത്തിലുള്ള കിങ് സഊദ് സർവകലാശാലയുടെ സഹായത്തോടെയാണ് അൽഫാവ് പുരാവസ്തു മേഖലയിലെ പര്യവേക്ഷണങ്ങൾ പുരോഗമിക്കുന്നത്. സൗദിയുടെ ചരിത്രത്തിന്റെ കണ്ടെത്തലുകൾക്കും അവയുടെ സംരക്ഷണത്തിനുമായി കമീഷൻ രാജ്യത്തെ വിവിധ മേഖലകളിൽ ഇത്തരം പര്യവേക്ഷണങ്ങൾ തുടരുകയാണ്.

Read also:  കൊല്ലപ്പെട്ട മലയാളിയുടെ കുടുംബം മാപ്പു നല്‍കി; സൗദിയിൽ മലയാളി യുവാവ് വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു

യുഎഇയില്‍ ലഭിച്ചത് 27 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴ
ഫുജൈറ: കഴിഞ്ഞ ദിവസം യുഎഇയില്‍ രേഖപ്പെടുത്തിയത് 27 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴ. രാജ്യത്തെ ദേശീയ കാലവസ്ഥാ നീരിക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. ഫുജൈറയില്‍ ബുധനാഴ്‍ച പെയ്‍ത അതിശക്തമായ മഴയെ തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറിയിരുന്നു. യുഎഇ സൈന്യത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വന്‍തോതിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് പിന്നീട് നടന്നത്.

ഫുജൈറ പോര്‍ട്ട് സ്റ്റേഷനിലാണ് രാജ്യത്ത് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്. 255.2 മില്ലീമീറ്റര്‍ മഴ ഇവിടെ ലഭിച്ചുവെന്നാണ് കണക്ക്. ഇത് ജൂലൈ മാസത്തില്‍ യുഎഇയില്‍ ഇതുവരെ വരെ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ മഴയാണ്. 209.7 മില്ലീമീറ്റര്‍ മഴ ലഭിച്ച മസാഫിയാണ് മഴയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. ഫുജൈറ വിമാനത്താവളത്തില്‍ 197.9 മില്ലീമീറ്റര്‍ മഴ ലഭിച്ചു. ശക്തമായ മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് വ്യാഴാഴ്‍ച ഫുജൈറയില്‍ റെഡ് അലെര്‍ട്ടും റാസല്‍ഖൈമയില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. കിഴക്കന്‍ മേഖലയിലാകെ യെല്ലാം അലെര്‍ട്ടും നിലവിലുണ്ടായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios