തീപിടിച്ചത് സെക്യൂരിറ്റി കാബിനിൽ നിന്ന്; താമസ സഥലത്ത് കൂടുതൽ ആളുകളെ പാർപ്പിച്ചിട്ടില്ലെന്ന് എൻബിടിസി
സെക്യൂരിറ്റി കാബിനിൽ പടർന്നു കയറിയ തീ മൂലം ശക്തമായ പുകപടലങ്ങൾ ഉയർന്നു.
പുകയിൽ ശ്വാസം മുട്ടിയാണ് പലർക്കും ജീവപായം സംഭവിച്ചതെന്നും ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കമ്പനി അറിയിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തിലെ ലേബര്‍ ക്യമ്പിലുണ്ടായ തീപിടുത്തത്തില്‍ ആദ്യം തീപടര്‍ന്നത് സെക്യൂരിറ്റി കാബിനിൽ നിന്നാണെന്ന് എൻബിടിസി. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നെന്നും ഇവിടുത്തെ ചില ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിയ നിലയിൽ ആയിരുന്നെന്നും കമ്പനി പറഞ്ഞു.
സെക്യൂരിറ്റി കാബിനിൽ പടർന്നു കയറിയ തീ മൂലം ശക്തമായ പുകപടലങ്ങൾ ഉയർന്നു.
പുകയിൽ ശ്വാസം മുട്ടിയാണ് പലർക്കും ജീവപായം സംഭവിച്ചതെന്നും ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കമ്പനി അറിയിച്ചു. താമസ സ്ഥലത്ത് നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകളെ പാർപ്പിച്ചിട്ടില്ല. സ്ഥാപന അധികൃതർ കുവൈത്തിലെ അന്വേഷണസംഘവുമായി സഹകരിച്ചാണ് മുന്നോട്ട് നീങ്ങുന്നതെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ അതിവേഗത്തിലുളള നടപടികൾ തുടരുകയാണെന്നും കമ്പനി വ്യക്തമാക്കി.
Read Also - തീപിടിത്തം; സാമ്പത്തിക സഹായം നൽകാൻ ഉത്തരവിട്ട് അമീർ, മൃതദേഹങ്ങൾ വിമാനമാര്‍ഗം ഇന്ത്യയിലെത്തിക്കാൻ നിർദ്ദേശം
അതേസമയം കുവൈത്തില്‍ ദുരന്തത്തിന് ഇരയായവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാൻ വ്യോമസേന വിമാനം സജ്ജമാക്കി. കുവൈത്തിലെത്തിയ വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് പരിക്കേറ്റവരെ കണ്ടു, കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി കൂടികാഴ്ച നടത്തി. കുവൈത്ത് ദുരന്തത്തിലിരയായവരുടെ മൃതദേഹങ്ങൾ ഭൂരിഭാഗവും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയെന്ന അറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് വ്യോമസേന വിമാനം ദൗത്യത്തിന് സജ്ജമാക്കിയത്.
വ്യോമസേനയുടെ സി 130 ജെ വിമാനമാണ് ദില്ലി എയർബേസിൽ തയാറാക്കിയത്. മൃതേദേഹങ്ങൾ ഈ വിമാനത്തിലാണ് നാട്ടിലേക്കെത്തിക്കുക. നിര്‍ദേശം ലഭിച്ചാല്‍ ഉടൻ വ്യോമസേനാ വിമാനം കുവൈത്തിലേക്ക് പുറപ്പെടും. നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം. രാവിലെ കുവൈത്തിലെത്തിയ വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് പരിക്കേറ്റവർ ചികിത്സയിലുള്ള അഞ്ച് ആശുപത്രികളിലും സന്ദർശനം നടത്തി. കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുള്ള അലി അൽ യഹ്യയുമായും കൂടികാഴ്ച നടത്തി.