ഉംറ നിർവഹിക്കാനെത്തിയ മലയാളി സൗദിയിൽ മരിച്ചു

ഉംറ നിർവഹിക്കാനെത്തിയ മലയാളി സൗദിയിൽ മരിച്ചു

native of Thodupuzha who had come to perform Umrah died ppp

റിയാദ്: ഉംറ നിർവഹിക്കാനെത്തിയ തൊടുപുഴ പട്ടയംകവല ആർപ്പാമറ്റം സ്വദേശി പാറാംതോടൻ പി.എച്ച്. ഹംസ (68) ഹൃദയാഘാതം മൂലം മക്കയിൽ നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് അലി, നൗഷാദ്. മരുമക്കൾ: ഷിബിന, ഷക്കീല. മക്കയിൽ ഖബറടക്കി.

അതേസമയം, കഴിഞ്ഞ ദിവസം, സ്വകാര്യ ഗ്രൂപ്പിൽ ഉംറ തീർഥാടനത്തിനെതിയ മലയാളി വയോധിക മദീനയിൽ മരിച്ചിരുന്നു. മലപ്പുറം തിരൂർ അയ്യായ വെള്ളച്ചാൽ നെച്ചിക്കാട്ട് മുഹമ്മദ് കുട്ടിയുടെ ഭാര്യ മേലേത്ത് നഫീസ (62) യാണ് തിങ്കളാഴ്ച മരിച്ചത്. ഭർത്താവും മകളുമൊത്ത് ഈ മാസം 12 നാണ് ഇവർ ഉംറക്കെത്തിയത്.

ഉംറ പൂർത്തിയാക്കി മദീന സന്ദർശനവേളയിൽ തിങ്കളാഴ്ച വൈകീട്ട് അസ്വസ്ഥത അനുഭവപ്പെട്ട നഫീസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. പിതാവ്: പരേതനായ മേലേതിൽ മുഹമ്മദ്‌, മാതാവ്: പരേതയായ ബീക്കുട്ടി, മക്കൾ: യാസിർ (ദുബായ്), ബുർഹാർ (ഖത്തർ ), ഫിദ, മരുമക്കൾ: ഉമൈബ, ഫാരിസ, മുനീബ് താനാളൂർ, സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്ദുസുബ്ഹാൻ, റസിയ.

സ്ഥലത്ത് എത്തിയിട്ടും ബസിൽ നിന്നിറങ്ങിയില്ല, കൂടെയുള്ളവര്‍ തിരഞ്ഞു; സീറ്റില്‍ മരിച്ച നിലയില്‍ മലയാളി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios