മസ്‌കറ്റ് ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു

ഇന്ന് മുതലാണ് പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത്. 

muscat indian embassy suspended passport services

മസ്‌കറ്റ്: മസ്‌കറ്റ് ഇന്ത്യന്‍ എംബസിയില്‍ പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. മസ്കറ്റ് ഇന്ത്യന്‍ എംബസി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.  

സിസ്റ്റം നവീകരണത്തിന്‍റെ ഭാഗമായി ഒക്ടോബര്‍ 19 ശനിയാഴ്ച മുതല്‍ ഒക്ടോബര്‍ 21 തിങ്കളാഴ്ച ഒമാന്‍ സമയം വൈകുന്നേരം 4.30 വരെ സേവനങ്ങള്‍ ലഭിക്കില്ലെന്ന് എംബസി അറിയിച്ചു. എന്നാല്‍, ബി എല്‍ എസ് സെന്‍ററിലെ കോണ്‍സുലാര്‍, വിസ സേവനങ്ങള്‍ക്ക് തടസമുണ്ടാകില്ലെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.

Read Also - സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിൽ അവസരങ്ങൾ; ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർ ഈ നിബന്ധന ശ്രദ്ധിക്കുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios