പ്രവാസിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി; രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍
അപകടം നടന്ന സ്ട്രീറ്റിലെ നിരീക്ഷണ ക്യാമറകളും പരിശോധിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് അപകടം ഉണ്ടാക്കിയ വാഹനവും ഡ്രൈവറെയും തിരിച്ചറിയാനായത്.
റാസല്‍ഖൈമ: ഏഷ്യക്കാരനായ സൈക്കിള്‍ യാത്രികനെ ഇടിച്ചുതെറിപ്പിച്ച ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട അറബ് ഡ്രൈവര്‍ റാസല്‍ഖൈമയില്‍ അറസ്റ്റില്‍. അപകടത്തില്‍ ഏഷ്യക്കാരന്‍ മരണപ്പെട്ടു.
അപകടം സംബന്ധിച്ച വിവരം ലഭിച്ചപ്പോള്‍ തന്നെ സിഐഡി വിഭാഗത്തില്‍ നിന്നുള്ള സംഘം അപകടം നടന്ന സ്ഥലത്തെത്തുകയും തുടര്‍ന്ന് ഇടിച്ച വാഹനവും ഡ്രൈവറെയും കണ്ടെത്തുകയും ചെയ്തതായി റാസല്‍ഖൈമ പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വിഭാഗത്തിലെ ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് കമന്ററി വിഭാഗം മേധാവി ക്യാപ്റ്റന്‍ അബ്ദുല്‍ റഹ്മാന്‍ അഹമ്മദ് അല്‍ ഷേഹ്ഹി പറഞ്ഞു.
അപകടം നടന്ന സ്ട്രീറ്റിലെ നിരീക്ഷണ ക്യാമറകളും പരിശോധിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് അപകടം ഉണ്ടാക്കിയ വാഹനവും ഡ്രൈവറെയും തിരിച്ചറിയാനായത്. തുടര്‍ന്ന് ഡ്രൈവറെ പിടികൂടുകയായിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചു. പ്രതിക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
ഓണ്‍ലൈന്‍ വഴി അപമാനിച്ചാല്‍ പിടിവീഴും; ഒരു കോടി രൂപ വരെ പിഴ!
കാമുകിയുടെ ഫോണ്‍ മോഷ്‍ടിച്ച് അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തു; പ്രവാസി യുവാവ് പിടിയില്‍
ദുബൈ: കാമുകിയുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത യുവാവ് ദുബൈയില്‍ പിടിയില്‍. കാമുകിയുടെ ഫോണ്‍ മോഷ്‍ടിച്ചാണ് ഇയാള്‍ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‍തത്. ശേഷം പരാതിക്കാരിയുടെ ഭര്‍ത്താവിനും ഇയാള്‍ ഈ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു.
വിവാഹിതയാണ് യുവതി. കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ യുവതി ശ്രമിച്ചതിന്റെ പ്രതികാരമായാണ് ഇയാള്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‍തതെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു. രണ്ടുപേരും അവസാനമായി കണ്ടുമുട്ടിയ ദിവസം പ്രതി ബലം പ്രയോഗിച്ച് കാമുകിയുടെ ഫോണ്‍ കൈക്കലാക്കുകയും താനുമായുള്ള ബന്ധം തുടര്‍ന്നില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്‍ത് കുടുംബ ജീവിതം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്‍തതായി പ്രോസിക്യൂഷന്റെ അന്വേഷണത്തില്‍ കണ്ടെത്തി.
'വ്യാജന്മാരെ കരുതുക'; പ്രവാസികൾക്ക് മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യൻ എംബസി
ചില പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന സമയത്താണ് യുവതി, പ്രതിയുമായി അടുപ്പത്തിലായത്. പിന്നീട് ഇയാള്‍ യുവതിയുടെ വൈവാഹിക ജീവിതത്തിലും സ്വകാര്യ ജീവിതത്തിലുമൊക്കെ ഇടപെടാന്‍ തുടങ്ങി. എട്ട് മാസത്തോളം ഇങ്ങനെ മുന്നോട്ടു പോയ ശേഷം ഇയാള്‍ പിന്നീട് ഭര്‍ത്താവിനെ ഉപേക്ഷിക്കാനും തന്നെ വിവാഹം ചെയ്യാനും യുവതിയെ നിര്‍ബന്ധിച്ചു. ആവശ്യം നിരസിച്ച യുവതി ഭര്‍ത്താവിനൊപ്പം തുടര്‍ന്നു ജീവിക്കാനാണ് തീരുമാനമെന്ന് ഇയാളെ അറിയിച്ചതോടെയാണ് ഭീഷണി തുടങ്ങിയത്.