സൗദി അറേബ്യയിലെ താമസ സ്ഥലത്ത് തീപിടുത്തം; മരിച്ച രണ്ട് മലയാളി യുവാക്കളെ തിരിച്ചറിഞ്ഞു

രണ്ട് മലയാളികള്‍ക്ക് പുറമെ രണ്ട് തമിഴ്‍നാട് സ്വദേശികളും ഗുജറാത്ത്, മഹാരാഷ്‍ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Mortal remains of two Malayalis died in a blaze occurred in residence inside a petrol pump in Saudi Arabia identified afe

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ മരിച്ച രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീം (31), മേൽമുറി സ്വദേശി നൂറേങ്ങൽ കവുങ്ങൽത്തൊടി വീട്ടിൽ ഇർഫാൻ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികൾ. ഇവര്‍ ഉള്‍പ്പെടെ ആകെ ആറ് പേരാണ് അപകടത്തില്‍ മരിച്ചത്.

രണ്ട് മലയാളികള്‍ക്ക് പുറമെ രണ്ട് തമിഴ്‍നാട് സ്വദേശികളും ഗുജറാത്ത്, മഹാരാഷ്‍ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളിയാഴ്ച പുലർച്ചെ 1.30നാണ് അഗ്നിബാധയുണ്ടായതെന്നാണ്. ഖാലിദിയ്യയിലെ പെട്രോൾ പമ്പിൽ പുതിയതായി ജോലിക്കെത്തിയവരാണ് അപകടത്തിൽപെട്ടത്. ഇവരില്‍ മൂന്ന് പേര്‍ക്ക് വ്യാഴാഴ്ച ഇഖാമ ലഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. 

ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമായതെന്ന് പ്രാഥമിക റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിലാണ്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കെ.എം.സി.സിയുടെ വെൽഫെയർ വിങ് ചെയർമാൻ സിദ്ധീഖ് തുവ്വൂരും സഹപ്രവർത്തകരും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

Read also: ജോലിയുമായി ബന്ധപ്പെട്ട് കുവൈത്തില്‍ നിന്ന് സൗദിയിലെത്തിയ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios