പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവേ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
തിങ്കളാഴ്ച വൈകിട്ട് ഗള്‍ഫ് എയര്‍ വിമാനത്തിലാണ് കൊച്ചിയിലേക്ക് മൃതദേഹം കൊണ്ടുപോയത്.
മനാമ: ബഹ്റൈനില്‍ മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ആലപ്പുഴ സ്വദേശി വിനോദ് കുമാറിന്‍റെ (മഹേഷ് -37) മൃതദേഹമാണ് നാട്ടിലേക്ക് കൊണ്ടുപോയത്. പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് ബി.ഡി.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയില്‍ കഴിഞ്ഞുവരവെയാണ് അന്ത്യം സംഭവിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ഗള്‍ഫ് എയര്‍ വിമാനത്തിലാണ് കൊച്ചിയിലേക്ക് മൃതദേഹം കൊണ്ടുപോയത്. അല്‍ മൊയ്യാദ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ബഹ്റൈനിലുണ്ടായിരുന്ന ഭാര്യ രാഖിയും മകള്‍ വിസ്മയയും രാഖിയുടെ മാതാവും തിങ്കളാഴ്ച രാവിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് പുറപ്പെട്ടു.
Read More - കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ പാർക്കിലെ കുളത്തില്‍ വീണ് അഞ്ചു വയസ്സുകാരി; രക്ഷകനായി സ്വദേശി പൗരൻ
പ്രവാസി മലയാളി യുവാവ് തൂങ്ങി മരിച്ച നിലയില്‍
മനാമ: ബഹ്റൈനില്‍ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പള്ളിക്കല്‍ബസാര്‍ സ്വദേശി രാജീവന്‍ ചെല്ലപ്പന്‍ (40) ആണ് മരിച്ചത്. ഹംലയിലെ താമസ സ്ഥലത്ത് മുറിയിലെ ഫാനില്‍ തുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ബഹ്റൈനില്‍ ഒരു റെന്റല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
Read More - ബഹ്റൈനില്‍ വീടിന് തീപിടിച്ച് ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്
ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് രാജീവന്‍ ജോലി സ്ഥലത്തു നിന്ന് മുറിയില്‍ തിരിച്ചെത്തിയത്. ആറ് മണിയോടെ സുഹൃത്തുക്കള്‍ എത്തിയപ്പോള്‍ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഡോര്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചെങ്കിലും പാരാമെഡിക്കല്‍ ജീവനക്കാര്‍ സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയിലേക്ക് മാറ്റി. 15 വര്‍ഷമായി ബഹ്റൈനില്‍ പ്രവാസിയായിരുന്ന രാജീവന്റെ ഭാര്യയും, നാലും ഏഴും വയസുള്ള രണ്ട് മക്കളും അച്ഛനും അമ്മയും നാട്ടിലാണ്.