സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ച് സംസ്‌കരിച്ചു
നവയുഗം സാംസ്‌കാരികവേദി അല്‍ഹസ സനയ്യ യൂണിറ്റ് അംഗമായ സനീഷിന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ നവയുഗം ജീവകാരുണ്യവിഭാഗമാണ് പൂര്‍ത്തിയാക്കിയത്.
റിയാദ്: സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ്സയില്‍ ഹൃദയാഘാതം മൂലം മരിച്ച, പാലക്കാട് ചുനങ്ങാട് മനക്കല്‍പടി പുത്തന്‍പുരക്കല്‍ വീട്ടില്‍ രാമചന്ദ്രന്റെയും ഇന്ദിരയുടെയും മകന്‍ സനീഷിന്റെ (38) മൃതദേഹം നാട്ടില്‍ എത്തിച്ചു സംസ്‌കരിച്ചു. നവയുഗം സാംസ്‌കാരികവേദി അല്‍ഹസ സനയ്യ യൂണിറ്റ് അംഗമായ സനീഷിന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ നവയുഗം ജീവകാരുണ്യവിഭാഗമാണ് പൂര്‍ത്തിയാക്കിയത്.
നവയുഗം സാംസ്‌കാരികവേദിക്കുവേണ്ടി അല്‍ഹസ മേഖല കമ്മിറ്റി ജോയിന്റ് സെക്രട്ടറി രതീഷ് രാമചന്ദ്രന്‍ പുഷ്പചക്രം സമര്‍പ്പിച്ചു. സനീഷ് ജൂലൈ 13നാണ് മരണമടഞ്ഞത്. ജൂലൈ 22ന് നാട്ടിലേയ്ക്ക് മടങ്ങാന്‍ ടിക്കറ്റ് എടുത്തു തയ്യാറെടുക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ദൃശ്യ ആണ് ഭാര്യ. രണ്ടു കുട്ടികളുമുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona