ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഏറ്റുവാങ്ങി.
റിയാദ്: സൗദി അറേബ്യയില്‍ മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. അൽ ഖസീം പ്രവിശ്യയിലെ സാജിറിൽ മരിച്ച കന്യാകുമാരി മാർത്താണ്ഡം സ്വദേശി പ്രകാശ് പൊന്നാണ്ടിയുടെ (46) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഏറ്റുവാങ്ങി.
ഖസീം പ്രവാസി സംഘത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. ഖസീം പ്രവാസി സംഘം കേന്ദ്ര ജീവകാരുണ്യവിഭാഗത്തിന്റെ സഹകരണത്തോടെ സാജിർ യൂനിറ്റ് പ്രവർത്തകരായ ജോമി ഫിലിപ്പ്, മോഹനൻ അമ്പാടി, ഹബീബ് പൊന്നാനി, റാഫി വർക്കല എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആഗസ്റ്റ് 13ന് ഹൃദയാഘാതത്തെ തുടർന്നാണ് പ്രകാശ് മരിച്ചത്. അനിത (ഭാര്യ), അക്ഷിത്, കൃതിക (മക്കൾ).
Read also: പ്രവാസി മലയാളി ഉറക്കത്തില്‍ മരിച്ച നിലയില്‍
പ്രവാസി മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മസ്‍കത്ത്: ഒമാനില്‍ പ്രവാസി മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് തുവലംപറമ്പ് സരസ്വതി നിവാസില്‍ അനില്‍ കുമാറിനെയാണ് (51) സുഹാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുതല്‍ അദ്ദേഹത്തെ കാണാനില്ലായിരുന്നു. സുഹൃത്തുക്കള്‍ അന്വേഷിച്ചുവരുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
താമസ സ്ഥലത്തിന് അടുത്ത് തന്നെയുള്ള ഫലജിലെ മുന്ദഖ എന്ന സ്ഥലത്താണ് കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 26 വര്‍ഷമായി ഒമാനിലുള്ള അദ്ദേഹം സ്വന്തമായി ഷിപ്പിങ് ക്ലിയറന്‍സും മറ്റ് അനുബന്ധ ജോലികളും ചെയ്‍തുവരികയായിരുന്നു. നേരത്തെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്‍തിരുന്നു. പിതാവ് - കേശവന്‍ നായര്‍. മാതാവ് - സരസ്വതി അമ്മ. ഭാര്യ - സംഗീത. രണ്ട് മക്കളുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.
Read also: ജോലിക്കിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു