സൗദിയിൽ കൊല്ലപ്പെട്ട പ്രവാസി ഇന്ത്യക്കാരന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയിലേക്ക് മാറുകയും ഇയാള്‍ കൊല്ലപ്പെടുകയുമായിരുന്നു.
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ സുഹൃത്തുക്കൾ തമ്മിൽ നടന്ന കലഹത്തിൽ കൊല്ലപ്പെട്ട പഞ്ചാബ് പട്യാല സ്വദേശി രാകേഷ് കുമാറിന്‍റെ (52) മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിച്ചു. സംഭവത്തിൽ സഹപ്രവർത്തകനായ ഇന്ത്യാക്കാരനായ ശുഐബ് അബ്ദുൽ കലാമിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ സംഘർഷത്തിൽ രാകേഷ് കുമാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അൽ അഹ്സയിൽ ബസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു രാകേഷ് കുമാർ. മൃതദേഹം നാട്ടിലേക്കയക്കാനുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ പ്രവാസി വെൽഫെയർ ജുബൈൽ ജന സേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ രംഗത്തുണ്ടായിരുന്നു. രാം സരൂപ്-പുഷ്പറാണി ദമ്പതികളുടെ മകനാണ് രാകേഷ് കുമാർ. നിഷാ റാണിയാണ് ഭാര്യ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം