10 മാസമായി ശമ്പളമില്ല, ഇപ്പോള്‍ ഭക്ഷണവും മുടങ്ങി; മലയാളികളടക്കം നാന്നൂറോളം പ്രവാസികള്‍ ദുരിതത്തിൽ

ശമ്പളം മുടങ്ങിയിരുന്നെങ്കിലും ഭക്ഷണത്തിനുള്ള സഹായം ഇതുവരെ ഫാം അധികൃതർ നൽകിപ്പോന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഭക്ഷണവും കമ്പനി നിർത്തലാക്കിയതോടെ തൊഴിലാളികൾ തീർത്തും ദുരിതത്തിലാവുകയായിരുന്നു.

more than 400 expatriates including malayalis didnt get salaries for the last 10 months in Saudi Arabia

റിയാദ്: കഴിഞ്ഞ 10 മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് മലയാളികളടക്കം നാന്നൂറോളം തൊഴിലാളികൾ സൗദി അറേബ്യയില്‍ ദുരിതത്തിൽ. സൗദി തലസ്ഥാനമായ റിയാദിന് സമീപം മക്ക ഹൈവേയിൽ തബ്റാക്ക് പട്ടണത്തില്‍ നല്ല നിലയിൽ പ്രവർത്തിച്ചു പോന്നിരുന്ന ഒരു ഫാം കമ്പനിയിലാണ് ശമ്പളം മുടങ്ങിയത്. 140 ഇന്ത്യക്കാരടക്കം വിവിധ രാജ്യക്കാരായ 400-ഓളം തൊഴിലാളികൾ  ജോലി ചെയ്യുന്ന സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുകയായിരുന്നു. 

ശമ്പളം മുടങ്ങിയിരുന്നെങ്കിലും ഭക്ഷണത്തിനുള്ള സഹായം ഇതുവരെ ഫാം അധികൃതർ നൽകിപ്പോന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഭക്ഷണവും കമ്പനി നിർത്തലാക്കിയതോടെ തൊഴിലാളികൾ തീർത്തും ദുരിതത്തിലാവുകയായിരുന്നു. ഇതറിഞ്ഞ് റിയാദിലെ കേളി കലാ സാംസ്കാരിക വേദി പ്രവർത്തകർ സഹായവുമായി എത്തി.

വിവിധ ജില്ലകളിൽ നിന്നായി  57 മലയാളികളും ഇവിടെയുണ്ട്. മലയാളികളായ തൊഴിലാളികൾ വിഷയം കേളിയെ അറിയിച്ചതിനെ തുടർന്ന് മുസാഹ്മിയ ഏരിയ ജീവകാരുണ്യ വിഭാഗം പ്രശ്നത്തിൽ ഇടപെടുകയും അടിയന്തിര സഹായമായി ഭക്ഷണകിറ്റുകൾ എത്തിച്ചു നൽകുകയും ചെയ്തു. 

Read also: നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ഇന്ത്യൻ എംബസിയിൽ പരാതി നൽകിയ തൊഴിലാളികൾ എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ്. എംബസിയുമായി ചേർന്ന്  മറ്റ് നിയമനടപടികൾക്ക് ആവശ്യമായ സഹായം നൽകാൻ കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് കൺവീനർ അറിയിച്ചു. 

മിക്ക തൊഴിലാളികളും പത്തും പതിനഞ്ചും വർഷമായി ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. ഇതുവരെയുള്ള ശമ്പളവും ആനുകൂല്യങ്ങളും വാങ്ങി തിരികെ നാടണയാനാവും എന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.

Read also: രണ്ട് പ്രവാസി വനിതകള്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്നു വീണ് മരിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios