യുഎഇയില്‍ ഇന്ന് രണ്ടായിരത്തിലധികം പേര്‍ക്ക് കൊവിഡ് മുക്തി
125,123 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 118,931 പേര്‍ രോഗമുക്തി നേടി.
അബുദാബി: യുഎഇയില്‍ ഇന്ന് 1,359 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. രോഗമുക്തരുട എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2,037 പേര്‍ രോഗമുക്തി നേടി.
125,123 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 118,931 പേര്‍ രോഗമുക്തി നേടി. 477 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 5,715 പേര്‍ ചികിത്സയിലാണ്. 118,058 പരിശോധനകള്‍ കൂടി പുതുതായി നടത്തി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് പരിശോധനകളുടെ എണ്ണം 12.4 ദശലക്ഷത്തിലധികമായതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.