രമ്യ മരിച്ചു കിടന്നത് കട്ടിലിൽ, അനൂപ് അടുക്കളയിലെ ഫാനിൽ തൂങ്ങിയ നിലയിൽ; നിർണായകമായി അഞ്ചുവയസ്സുകാരിയുടെ മൊഴി

കുട്ടിയുടെ മൊഴിയനുസരിച്ച്​ രമ്യ നേരത്തെ മരിച്ചിരിക്കാമെന്നാണ്​ പൊലീസ്​ നിഗമനം.

more details on the death of malayali couple in saudi arabia

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ താമസസ്ഥലത്ത്​ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലം, തൃക്കരിവ, നടുവിലഞ്ചേരി, കാഞ്ഞാവെളി സ്വദേശി മംഗലത്ത്​ വീട്ടിൽ അനൂപ്​ മോഹൻ (37), ഭാര്യ രമ്യമോൾ വസന്തകുമാരി (30) എന്നിവരെയാണ്​ അൽ ഖോബാറിന്​ സമീപം തുഖ്​ബയിലുള്ള ഫ്ലാറ്റിൽ ബുധനാഴ്​ച വൈകിട്ട്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. ഏക മകൾ അഞ്ചു വയസ്സുകാരി ആരാധ്യ അനൂപി​ന്‍റെ  നിലവിളികേട്ട്​ അയൽക്കാരാണ്​ വിവരം പൊലീസിൽ അറിയിച്ചത്​. 

Read Also -  ദുബൈയിൽ മരിച്ച വയനാട് സ്വദേശിനിയുടെ ബന്ധുക്കളെ കണ്ടെത്താൻ സഹായം തേടുന്നു

കുടുംബവഴക്കാണ്​ മരണകാരണമെന്നാണ്​ അറിയുന്നത്​. പൊലീസെത്തി വാതിൽ പൊളിച്ചാണ്​ മൃതദേഹങ്ങൾ കണ്ടെത്തിയത്​. രമ്യ കട്ടിലിൽ മരിച്ച നിലയിലും അനൂപ്​ മോഹൻ അടുക്കളയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. തുഖ്​ബ സനാഇയയിൽ ഡെൻറിങ്​​, പെയിൻറിങ്​ വർക്​ ഷോപ്​ നടത്തുകയായിരുന്ന അനൂപ്​ വർഷങ്ങളായി ഇവിടെ കുടുംബവുമായി താമസിക്കുകയായിരുന്നു. പൊലീസ്​ ചോദിച്ചപ്പോൾ​ അമ്മ രണ്ട്​​ മൂന്ന്​ ദിവസമായി കട്ടിലിൽ തന്നെ മിണ്ടാതെ കിടക്കുകയായിരുന്നുവെന്നാണ്​ കുട്ടി പറഞ്ഞത്​. കട്ടിലിൽ കിടന്ന ത​ന്‍റെ മുഖത്ത്​ തലയണ അമർത്തി അച്​ഛൻ കൊല്ലാൻ ശ്രമിച്ചുവെന്നും കരഞ്ഞപ്പോൾ വിട്ടിട്ട്​ ​പോവുകയായിരുന്നെന്നും കുട്ടി പറയുന്നു. 

കുട്ടിയുടെ മൊഴിയനുസരിച്ച്​ രമ്യ നേരത്തെ മരിച്ചിരിക്കാമെന്നാണ്​ പൊലീസ്​ നിഗമനം. പോസ്​റ്റുമോർട്ടത്തിന്​ ശേഷമേ മരണകാരണം വ്യക്തമാകൂ. ലോകകേരള സഭാ അംഗവും സാമൂഹികപ്രവർത്തകനുമായ നാസ്​ വക്കത്തെ വിളിച്ചുവരുത്തിയ പൊലീസ്​ അരാധ്യയെ അദ്ദേഹത്തെ ഏൽപിച്ചു. അൽ ഖോബാറിലുള്ള ഒരു മലയാളി കുടുംബത്തി​െൻറ സംരക്ഷണയിലാണ്​ ഇപ്പോൾ കുട്ടിയുള്ളതെന്ന്​​ നാസ്​ പറഞ്ഞു. അനന്തര നടപടികൾക്ക്​ ശേഷം മൃതദേഹങ്ങൾ ദമ്മാം മെഡിക്കൽ കോംപ്ലക്​സ്​ മോർച്ചറിയിലേക്ക്​ മാറ്റി.

https://www.youtube.com/watch?v=QJ9td48fqXQ

Latest Videos
Follow Us:
Download App:
  • android
  • ios