റോഡ് സുരക്ഷ ഉറപ്പാക്കി; സിവില്‍ ഡിഫന്‍സ് കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു
സലാലയിലേക്ക് റോഡുമാര്‍ഗം യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോട് കൂടി താല്‍ക്കാലികമായുള്ള ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ അറിയിപ്പില്‍ പറയുന്നു.
സലാല: ദോഫാര്‍ മേഖലയിലേക്കുള്ള വഴിയില്‍ കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി. സലാലയിലേക്ക് റോഡുമാര്‍ഗം യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോട് കൂടി താല്‍ക്കാലികമായുള്ള ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ അറിയിപ്പില്‍ പറയുന്നു. ദോഫാര്‍ ഗവര്‍ണറേറ്റിലേക്കുള്ള താല്‍ക്കാലിക ചെക്ക്പോസ്റ്റുകള്‍ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണെന്നും സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വെള്ളം നിറഞ്ഞ വാദിയിലൂടെ വാഹനമോടിച്ച നാലുപേര്‍ ഒമാനില്‍ അറസ്റ്റില്‍
ഒമാനില്‍ നിരവധി എടിഎമ്മുകള്‍ക്ക് തീയിട്ട യുവാവിനെ അറസ്റ്റ് ചെയ്‍തു
മസ്‍കത്ത്: ഒമാനില്‍ നിരവധി എടിഎമ്മുകള്‍ക്ക് തീയിട്ട യുവാവിനെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. ദോഫാറിലായിരുന്നു സംഭവം. രാജ്യത്തെ ഒരു പ്രാദേശിക ബാങ്കിന്റെ ഉടമസ്ഥതതയിലുള്ള മെഷീനുകള്‍ക്കാണ് ഇയാള്‍ തീവെച്ചത്.
സലാല വിലായത്തില്‍ നിരവധി എടിഎം മെഷീനുകള്‍ക്ക് തീവെച്ച ഒരു യുവാവിനെ ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസ് കമാന്റ് അറസ്റ്റ് ചെയ്‍തതായാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചിരിക്കുന്നത്. സംഭവത്തിന്റെ വിശദാംശങ്ങളോ പ്രതിയെക്കുറിച്ചുള്ള വിശദ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. അതേസമയം പിടിയിലായ വ്യക്തിക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
ഒമാനിൽ മൂന്ന് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി; നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
ഒമാനില്‍ യുവാവ് ഡാമില്‍ മുങ്ങി മരിച്ചു
മസ്‌കറ്റ്: ഒമാനിലെ ഇബ്രി വിലായത്തിലെ വാദി അല്‍ ഹാജര്‍ ഡാമില്‍ മുങ്ങി യുവാവ് മരിച്ചു. 20കാരനായ പൗരനാണ് മരിച്ചത്. ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരണപ്പെട്ടു.
ഡാമില്‍ യുവാവ് മുങ്ങിയതായി വിവരം ലഭിച്ച ഉടനെ അല്‍ ദാഹിറാ ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സംഘം സ്ഥലത്തെത്തി. യുവാവിനെ രക്ഷപ്പെടുത്തി ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.