യുകെയില്‍ കാണാതായ മലയാളി പെണ്‍കുട്ടിയെ കണ്ടെത്തി; നന്ദി പറഞ്ഞ് മാതാപിതാക്കള്‍
സ്കൂൾ വിദ്യാർഥിനിയായ കുട്ടിയെ കാണാതായെന്ന് മാതാപിതാക്കൾ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്.
ലണ്ടന്‍: യുകെയില്‍ കാണാതായ മലയാളി പെണ്‍കുട്ടിയെ കണ്ടെത്തി. ഈസ്റ്റ് ലണ്ടനു സമീപം രണ്ടുദിവസം മുൻപാണ് പെണ്‍കുട്ടിയെ കാണാതായത്. എസെക്സ്സിന് സമീപം ബെൻഫ്ലീറ്റിൽ താമസിക്കുന്ന കൊല്ലം സ്വദേശികളുടെ മകളായ അനിത കോശി എന്ന പത്താം ക്ലാസ് വിദ്യാർഥിനിയെയാണ് കണ്ടെത്തിയത്.
സ്കൂൾ വിദ്യാർഥിനിയായ കുട്ടിയെ കാണാതായെന്ന് മാതാപിതാക്കൾ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. എസെക്സ് പൊലീസിനു ലഭിച്ച പരാതിയെത്തുടർന്ന് ഫോട്ടോ പതിച്ച് അറിയിപ്പു നൽകി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ലണ്ടൻ ഭാഗത്തേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതായി കണ്ടെത്തിയെന്നായിരുന്നു ലഭിച്ച വിവരം. കുട്ടിയെ തിരികെ ലഭിച്ചതായും അന്വേഷണത്തോട് സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മാതാപിതാക്കൾ സാമൂഹിക മാധ്യമങ്ങളിൽ അറിയിപ്പ് നൽകി.
Read Also - വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു; വിമാനത്തിന് അടിയന്തര ലാന്‍ഡിങ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം