ഒമാനില്‍ നേരിയ ഭൂചലനം
പ്രാദേശിക സമയം രാത്രി 8.51ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്.
മസ്കറ്റ്: ഒമാനില്‍ ഇന്നലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. സൂറില്‍ നിന്ന് 51 കിലോമീറ്റര്‍ അകലെ നോര്‍ത്ത് ഈസ്റ്റ് ഒമാന്‍ കടലില്‍ ആണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തതെന്ന് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
റിക്ടര്‍ സ്‌കെയില്‍ 3.3 തീവ്രതയിലും രണ്ട് കിലോമീറ്റര്‍ ആഴത്തിലുമാണ് ഭൂചലനം രേഖപ്പെടുത്തിയത്. പ്രാദേശിക സമയം രാത്രി 8.51ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്.
Read Also - ആകാശത്തുവെച്ച് എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ ശ്രമം; മലയാളി യുവാവിന് 'പണി കിട്ടി'
ഒമാനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു
മസ്കറ്റ്: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ വാഹനാപകടം. ഒരാള്‍ മരിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റില്‍ താമൃതിനെ സലാലയുമായി ബന്ധിപ്പിക്കുന്ന റൂട്ടിലാണ് രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്.
അപകടത്തില്‍ യുഎഇ പൗരനായ മുഹമ്മദ് അല്‍ ദറായി എന്ന യുവാവാണ് മരിച്ചത്. സംഭവത്തില്‍ റോയൽ ഒമാൻ പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി. സുൽത്താനേറ്റിലെ യുഎഇ എംബസി, മുഹമ്മദ് അൽ ദറായിയുടെ മൃതദേഹം സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ നിന്ന് വിമാനമാർഗം ദുബൈയിലേയ്ക്ക് കൊണ്ടുവന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം